ജനുവരി 2023

ജോഷ് – സ്വകാര്യതാ നയം

ദയവായി ഈ സ്വകാര്യതാ നയം വളരെ ശ്രദ്ധയോടെ വായിക്കുക. ഈ സ്വകാര്യതാ നയം  ഉടനടി പ്രാബല്യത്തിൽ വരുത്തുന്നത്  വെർസെ ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ്, അത് ബിസിനസ്സ് നടത്തുന്ന സ്ഥലം 11th ഫ്ലോർ, വിംഗ് E, ഹെലിയോസ് ബിസിനസ് പാർക്ക്, ഔട്ടർ റിംഗ് റോഡ്, കഡുബീസനഹള്ളി, ബെംഗളൂരു- 560103, കർണാടക, ഇന്ത്യ ("ജോഷ്", "വെർസെ", “ഞങ്ങൾ”, “ഞങ്ങൾക്ക്” അല്ലെങ്കിൽ “ഞങ്ങളുടെ”).

1. പൊതുവിൽ

a. ജോഷ് നിങ്ങളുടെ ("നിങ്ങൾ", "നിങ്ങളുടെ" അല്ലെങ്കിൽ, "ഉപയോക്താവ്") സ്വകാര്യത വളരെ ഗൗരവമായാണ് എടുക്കുന്നത്, നിങ്ങളുടെ സ്വകാര്യ ഡാറ്റ/വിവരങ്ങൾ സംരക്ഷിക്കുന്നതിന് പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. അതിന്റെ പ്ലാറ്റ്‌ഫോമും സേവനങ്ങളും ഉപയോഗിക്കുന്നതിന് സുരക്ഷിതവും വിശ്വസനീയവുമായ അന്തരീക്ഷം നൽകാൻ ജോഷ് ശ്രമിക്കുന്നു. നിങ്ങളിൽ നിന്ന് ജോഷ് ശേഖരിക്കുന്ന ഏതൊരു സ്വകാര്യ വിവരവും ഈ സ്വകാര്യതാ നയത്തിനും ഇവിടെ നൽകിയിരിക്കുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി മാത്രമാണ് ഉപയോഗിക്കുക.

b. ഈ സ്വകാര്യതാ നയം ജോഷ് ("പ്ലാറ്റ്ഫോം" അല്ലെങ്കിൽ "ജോഷ്") എന്ന് വിളിക്കപ്പെടുന്ന ജോഷിന്റെ മൊബൈൽ അല്ലെങ്കിൽ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷൻ സോഫ്റ്റ്‍വെയർ ടെക്നോളജിക്കും പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട് ജോഷ് നൽകുന്ന സേവനങ്ങൾക്കും ("സേവനങ്ങൾ") ആണ് ബാധകമാകുക.

c. മൊബൈൽ അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകളുടെ /അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഉപയോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്ന, ഉപയോഗിക്കുന്ന, സൂക്ഷിക്കുന്ന, വെളിപ്പെടുത്തുന്ന വിധം ഈ സ്വകാര്യതാ നയം വ്യക്തമാക്കുന്നു.

d. നയം ശ്രദ്ധാപൂർവ്വം വായിച്ച്, നിബന്ധനകൾ അംഗീകരിക്കുകയാണെങ്കിൽ മാത്രം സമ്മതം നൽകാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു. ഈ പ്ലാറ്റ്‌ഫോമിൽ നിങ്ങളുടെ പ്രൊഫൈൽ രജിസ്റ്റർ ചെയ്യുന്നതിലൂടെയും /അല്ലെങ്കിൽ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് നൽകുന്ന സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെയും, ഈ സ്വകാര്യതാ നയത്തിൽ പറഞ്ഞിരിക്കുന്ന രീതിയിൽ നിങ്ങളുടെ വിവരങ്ങളുടെ ഉപയോഗം, ശേഖരണം, ട്രാൻസ്‍ഫർ, സ്റ്റോറേജ്, വെളിപ്പെടുത്തൽ, മറ്റ് ഉപയോഗങ്ങൾ എന്നിവയ്ക്ക് നിങ്ങൾ സമ്മതം നൽകുന്നു.  ഈ നയത്തിന്റെ ഉദ്ദേശ്യത്തിനായി, ജോഷിനെ കുറിച്ചുള്ള ഏതൊരു റഫറൻസിലും അതിന്‍റെ അഫിലിയേറ്റുകൾ, അനുബന്ധ സ്ഥാപനങ്ങൾ, സഹോദര സ്ഥാപനങ്ങൾ എന്നിവയെയും ഉൾപ്പെടുത്തണം.

e. ഈ പ്ലാറ്റ്‌ഫോം അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെയും ഡൗൺലോഡ് ചെയ്യുന്നതിലൂടെയും ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെയും/അല്ലെങ്കിൽ ആക്‌സസ്/ഉപയോഗിക്കുന്നത് തുടരുന്നതിലൂടെയും, ഈ സ്വകാര്യതാ നയത്തിൽ എന്തെങ്കിലും മാറ്റം, ഭേദഗതി, കൂട്ടിച്ചേർക്കൽ അല്ലെങ്കിൽ പരിഷ്‌ക്കരണം വരുത്തിയാൽ അവയ്ക്ക് ബാധ്യസ്ഥമാണെന്ന് നിങ്ങൾ സമ്മതിക്കുന്നു.

f. ഏതെങ്കിലും മൂന്നാം കക്ഷി വെബ്‌സൈറ്റുകൾ, സേവനങ്ങൾ, ആപ്ലിക്കേഷനുകൾ, അല്ലെങ്കിൽ ബിസിനസ്സുകൾ (മൂന്നാം കക്ഷി സേവനങ്ങൾ) എന്നിവയിൽ മാത്രം പരിമിതപ്പെടുത്താത്ത, ജോഷിന് സ്വന്തമല്ലാത്തതോ നിയന്ത്രിക്കുന്നതോ കൈകാര്യം ചെയ്യുന്നതോ ആയ മൂന്നാം കക്ഷികളുടെ സമ്പ്രദായങ്ങൾക്ക് ഈ സ്വകാര്യതാ നയം ബാധകമല്ല. ആ മൂന്നാം കക്ഷി സേവനങ്ങളുടെ ഉള്ളടക്കത്തിന്റെയോ സ്വകാര്യതാ നയങ്ങളുടെയോ ഉത്തരവാദിത്തം ജോഷ് ഏറ്റെടുക്കുന്നില്ല. പ്ലാറ്റ്‌ഫോമിലൂടെ നിങ്ങൾ ആക്‌സസ് ചെയ്യുന്ന എല്ലാ മൂന്നാം കക്ഷി സേവനങ്ങളുടെയും സ്വകാര്യതാ നയങ്ങൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യാൻ ജോഷ് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

g.  ഈ സ്വകാര്യതാ നയം പ്ലാറ്റ്‍ഫോമിന്റെ സേവന നിബന്ധനകൾക്ക് വിധേയമാണ്

h. ഈ സ്വകാര്യതാ നയത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് പ്ലാറ്റ്‌ഫോം /അല്ലെങ്കിൽ സേവനങ്ങൾ ഡൗൺലോഡ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും കൂടാതെ/അല്ലെങ്കിൽ ഉപയോഗിക്കാനും പാടില്ല. ഈ പേജ് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ജോഷിന് എപ്പോൾ വേണമെങ്കിലും ഈ സ്വകാര്യതാ നയം പരിഷ്കരിക്കുകയോ മാറ്റുകയോ ചേർക്കുകയോ പരിഷ്കരിക്കുകയോ ചെയ്യാം.

2. ജോഷ് എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുക

a. നിങ്ങൾ ഒരു അക്കൗണ്ട് സൃഷ്‌ടിക്കുകയും പ്ലാറ്റ്‌ഫോമിലേക്ക് ഉള്ളടക്കം അപ്‌ലോഡ് ചെയ്യുകയും ചെയ്യുമ്പോൾ നിങ്ങൾ നൽകുന്ന വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു. പ്ലാറ്റ്‌ഫോമിന്‍റെ നിങ്ങളുടെ ഉപയോഗം സംബന്ധിച്ച സാങ്കേതികവും പെരുമാറ്റപരവുമായ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നിങ്ങൾ ആപ്പ് ഡൗൺലോഡ് ചെയ്‌ത് അക്കൗണ്ട് സൃഷ്‌ടിക്കാതെ പ്ലാറ്റ്‌ഫോമുമായി സംവദിക്കുകയാണെങ്കിൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കും. ഉപയോക്താക്കൾ പ്ലാറ്റ്‌ഫോമിലെ രജിസ്‌ട്രേഷൻ മുതൽ ഉപയോക്താക്കൾ അല്ലെങ്കിൽ ഉപയോക്താവ് ആയിരിക്കുമ്പോൾ ഉള്ളടക്കം സമർപ്പിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളിൽ, അല്ലെങ്കിൽ സേവനങ്ങൾ ആക്സസ് ചെയ്യുമ്പോൾ/ഉപയോഗിക്കുമ്പോൾ ജോഷ് ഉപയോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.

b. നിങ്ങളെ തിരിച്ചറിയാൻ കഴിയുന്ന വ്യക്തിഗത വിവരങ്ങൾ ജോഷ് ശേഖരിച്ചേക്കാം. പ്ലാറ്റ്‌ഫോമിന്റെ ഡൗൺലോഡ്, ഇൻസ്റ്റാളേഷൻ കൂടാതെ/അല്ലെങ്കിൽ ഉപയോഗം/ആക്‌സസ് അല്ലെങ്കിൽ പ്ലാറ്റ്‌ഫോം മുഖേന നൽകുന്ന സേവനങ്ങൾ അല്ലെങ്കിൽ ഫീച്ചറുകളുടെ ആക്‌സസ്/ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് അല്ലെങ്കിൽ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിവരങ്ങൾ ഇതിൽ ഉൾപ്പെടാം, എന്നാൽ അതിൽ മാത്രം പരിമിതപ്പെടുന്നില്ല. ശേഖരിച്ച വ്യക്തിഗത വിവരങ്ങളിൽ നിങ്ങളുടെ പേര്, ഫോട്ടോ, തപാൽ വിലാസം, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ലിംഗഭേദം, ദേശീയത, പോസ്റ്റ്കോഡ് തുടങ്ങിയ ജനസംഖ്യാപരമായ വിവരങ്ങളും തീയതി, സമയം അല്ലെങ്കിൽ ജനന സ്ഥലം, സ്ഥാനം, താൽപ്പര്യങ്ങൾ, മുൻഗണനകൾ, ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ, ഉപയോഗ വിവരങ്ങൾ എന്നിവ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താത്ത മറ്റ് വ്യക്തിഗത വിവരങ്ങളും ഉൾപ്പെട്ടേക്കാം.

c. നിങ്ങൾ ഞങ്ങൾക്ക് അത്തരം വിവരങ്ങൾ സമർപ്പിക്കുകയോ പ്ലാറ്റ്‌ഫോം വഴിയോ സേവനങ്ങൾ വഴിയോ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലേക്ക് കണക്‌ട് ചെയ്‌ത് അത്തരം വിവരങ്ങളിലേക്ക് ആക്‌സസ് നൽകുകയോ (ഉദാഹരണത്തിന് നിങ്ങൾ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചിട്ടുള്ള സൗകര്യങ്ങളോ സേവനങ്ങളോ ഉപയോഗിക്കുമ്പോഴോ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ ഉൾപ്പെടെ, എന്നാൽ അതിൽ മാത്രം പരിമിതപ്പെടാതെ, അംഗമാകുകയോ ഒരു അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുകയോ അല്ലെങ്കിൽ ഫേസ്‍ബുക്ക്, ട്വിറ്റർ അല്ലെങ്കിൽ ഗൂഗിൾ പ്ലസ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ നെറ്റ്‌വർക്കിലൂടെ ഒരു അക്കൗണ്ട് ലിങ്ക് ചെയ്യുകയോ ചെയ്യുമ്പോൾ) ചെയ്‌താൽ മാത്രമാണ് ജോഷ് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുക.

d. ഇമെയിലിലൂടെയോ ഫോണിലൂടെയോ ഞങ്ങളുമായി ആശയവിനിമയം നടത്തുമ്പോൾ അല്ലെങ്കിൽ പ്ലാറ്റ്‌ഫോമിന്റെ /അല്ലെങ്കിൽ സേവനങ്ങളുടെ മറ്റേതെങ്കിലും സംവേദനപരമായ/സംവേദനപരമല്ലാത്ത ഫീച്ചറുകൾ ആക്‌സസ് ചെയ്യുമ്പോൾ /ഉപയോഗിക്കുമ്പോൾ നിങ്ങൾ നൽകിയേക്കാവുന്ന വ്യക്തിഗത വിവരങ്ങളും ജോഷ് ശേഖരിച്ചേക്കാം.

e. നിങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ നൽകാൻ വിസമ്മതിക്കാം; പക്ഷെ, പ്ലാറ്റ്‌ഫോം /അല്ലെങ്കിൽ പ്ലാറ്റ്‌ഫോമിന്റെയും സേവനങ്ങളുടെയും ചില ഫീച്ചറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് അത് നിങ്ങളെ തടഞ്ഞെന്നു വരാം.

f. നിങ്ങൾ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ, ആക്‌സസ് ചെയ്യുമ്പോൾ, സംവദിക്കുമ്പോൾ /അല്ലെങ്കിൽ അതിന്റെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ജോഷ് മറ്റ് വിവരങ്ങൾ ശേഖരിക്കുകയും സംഭരിക്കുകയും ചെയ്‌തേക്കാം, അത് വ്യക്തിഗത വിവരങ്ങളോ അല്ലാത്തതോ ആകാം. അത്തരം വിവരങ്ങളിൽ മൊബൈലിന്റെയോ കമ്പ്യൂട്ടറിന്റെയോ പേര്, പതിപ്പ്, ഉപയോഗിച്ച ഡിവൈസിന്റെ തരം, നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും വെർഷനും, മൊബൈൽ ഡിവൈസിന്റെ യുണീക് ID, മൂന്നാം കക്ഷി ആപ്പുകൾ അല്ലെങ്കിൽ വെബ്‌സൈറ്റുകൾ അല്ലെങ്കിൽ ഈ പ്ലാറ്റ്‌ഫോമിലേക്ക് നിങ്ങളെ റഫർ ചെയ്ത സേവനങ്ങൾ, ഭാഷാ മുൻഗണനകൾ, ലൊക്കേഷൻ വിവരങ്ങൾ, IP വിലാസം, സാങ്കേതിക വിവരങ്ങൾ, പരിമിതികളില്ലാത്ത പാക്കേജിന്റെ പേര് (അത് പ്ലേ സ്റ്റോറിലെ പാക്കേജ് ID തന്നെയാണ്), പാക്കേജ് വെർഷൻ, ഇൻസ്റ്റലേഷൻ കൂടാതെ/അല്ലെങ്കിൽ അൺഇൻസ്റ്റലേഷൻ ഇവന്‍റ് വിവരങ്ങളും മറ്റ് സമാന വിവരങ്ങളും ഉൾപ്പെടെയുള്ള മൂന്നാം കക്ഷി ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഉൾപ്പെട്ടേക്കാം.

g. നിങ്ങളുടെ വ്യക്തമായ പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തിൽ, GPS, ഫോൺ മെമ്മറി മുതലായവ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടാതെ കൂടുതൽ വിവരങ്ങളും ഞങ്ങൾ ശേഖരിച്ചേക്കാം. പ്ലാറ്റ്‌ഫോമിൽ നിങ്ങളുടെ പ്രൊഫൈലോ അതിന്റെ ഉള്ളടക്കമോ അപ്‌ഡേറ്റ് ചെയ്യാൻ അത്തരം വിവരങ്ങൾ ഉപയോഗിച്ചേക്കാം.

h. ജോഷുമായി വ്യക്തിഗത വിവരങ്ങളും /അല്ലെങ്കിൽ മറ്റ് വിവരങ്ങളും നൽകാനോ പങ്കിടാനോ താൽപ്പര്യമില്ലെങ്കിൽ നിങ്ങൾ പ്ലാറ്റ്ഫോം ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ/ അല്ലെങ്കിൽ ഉപയോഗിക്കുകയോ ചെയ്യരുത്. ജോഷിന് വ്യക്തിപരവും മറ്റ് വിവരങ്ങളും നൽകുന്നതിലൂടെ, ഈ സ്വകാര്യതാ നയത്തിൽ നൽകിയിരിക്കുന്നതുപോലെ പ്രസ്തുത വിവരങ്ങൾ ഉപയോഗിക്കുന്നതിന് ജോഷിനെ അനുവദിക്കാൻ നിങ്ങൾ സമ്മതിക്കുന്നു.

3. ശേഖരിച്ച വിവരങ്ങൾ ജോഷ് എങ്ങനെ ഉപയോഗിക്കുന്നു

a. ജോഷ് നിങ്ങളുടെ സ്വകാര്യ വിവരങ്ങളും മറ്റ് വിവരങ്ങളും ബിസിനസ്സ് /അല്ലെങ്കിൽ വാണിജ്യേതര ഉദ്ദേശ്യങ്ങൾക്കായി ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തേക്കാം. ജോഷ് ഇനിപ്പറയുന്ന ഉദ്ദേശ്യങ്ങൾക്ക് വിവരങ്ങൾ ഉപയോഗിച്ചേക്കാം:

i. പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്യുമ്പോൾ നിങ്ങളെ തിരിച്ചറിയാൻ നിങ്ങളുടെ ഇമെയിൽ വിലാസവും പാസ്‌വേഡും ഉപയോഗിച്ചേക്കാം. പ്ലാറ്റ്‌ഫോമിലേക്കുള്ള നിങ്ങളുടെ ആക്‌സസ് നിയന്ത്രിക്കുന്നതിനും പ്ലാറ്റ്‌ഫോമിന്റെയും സേവനങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിനും നിങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന്‍റെ അനുഭവം കസ്റ്റമൈസ് ചെയ്യുന്നതിനും /അല്ലെങ്കിൽ ജോഷ് നൽകുന്ന ഏതെങ്കിലും ഇമെയിൽ ന്യൂസ്‍ലെറ്ററിന്‍റെയോ മറ്റ് മെറ്റീരിയലുകളുടെയോ ഉള്ളടക്കം കസ്റ്റമൈസ് ചെയ്യുന്നതിനും ജോഷ് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ചേക്കാം. കാലാകാലങ്ങളിൽ അയയ്‌ക്കുകയും ഉള്ളടക്കത്തെയും വ്യക്തിപരമായി തിരിച്ചറിയാനാകുന്ന വിവരങ്ങളെയും അടിസ്ഥാനമാക്കി ഉപയോഗപ്രദമോ താൽപ്പര്യമുള്ളതോ ആയ വിവരങ്ങൾ നൽകുകയും ചെയ്‌തേക്കാം. നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോക്തൃ വിവരങ്ങൾ, അഡ്‌മിനിസ്‌ട്രേറ്റീവ് വിവരങ്ങൾ, അക്കൗണ്ട് സെറ്റിംഗ്‌സിലെ മാറ്റങ്ങൾ, പ്ലാറ്റ്‌ഫോം/സേവനങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ അല്ലെങ്കിൽ ജോഷിന്റെ പുതിയ നയങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ എന്നിവ അയയ്‌ക്കുന്നതിന് ഉപയോഗിച്ചേക്കാം. അതിന് പുറമെ, ഞങ്ങളുടെ മെയിലിംഗ് ലിസ്റ്റിലേക്ക് ഓപ്റ്റ്-ഇൻ ചെയ്യാൻ നിങ്ങൾ തീരുമാനിച്ചാൽ, കമ്പനി വാർത്തകൾ, അനുബന്ധ ഉൽപ്പന്നം അല്ലെങ്കിൽ സേവന വിവരങ്ങൾ മുതലായവയുമായി ബന്ധപ്പെട്ടേക്കാവുന്ന ആനുകാലിക ഇമെയിലുകൾ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ഇമെയിൽ വിലാസം ഏതെങ്കിലും അന്വേഷണങ്ങൾ, ചോദ്യങ്ങൾ /അല്ലെങ്കിൽ നിങ്ങൾ നടത്തുന്ന മറ്റേതെങ്കിലും അഭ്യർത്ഥനകളോട് പ്രതികരിക്കുന്നതിനും ഉപയോഗിച്ചേക്കാം. ഭാവിയിലെ ഇമെയിലുകൾ ലഭിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അൺസബ്‌സ്‌ക്രൈബ് ചെയ്യണമെങ്കിൽ, ഓരോ ഇമെയിലിനും ചുവടെ ജോഷ് വിശദമായ അൺസബ്‌സ്‌ക്രൈബ് നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, അല്ലെങ്കിൽ നിങ്ങൾക്ക് പ്ലാറ്റ്‌ഫോം വഴി ജോഷുമായി ബന്ധപ്പെടാം.

II. പ്ലാറ്റ്‌ഫോമിന്റെ ഫീച്ചറുകൾ മെച്ചപ്പെടുത്തുന്നതിനായി, പ്ലാറ്റ്‌ഫോമിന്റെ ഉപയോഗവും /അല്ലെങ്കിൽ സേവനങ്ങളും പ്ലാറ്റ്‌ഫോം സന്ദർശിക്കുന്നവരെയും ഉപയോഗിക്കുന്നവരെയും വിശകലനം ചെയ്യാൻ ജോഷ് ശേഖരിച്ച വിവരങ്ങൾ കൂടുതലായി ഉപയോഗിച്ചേക്കാം. നിങ്ങൾക്ക് കസ്റ്റമൈസ് ചെയ്ത ഉള്ളടക്കവും പരസ്യങ്ങളും ഫീച്ചറുകളും നൽകുന്നതിന് പ്ലാറ്റ്‌ഫോമിന്റെ നിങ്ങളുടെ ഉപയോഗം വിശകലനം ചെയ്യാൻ ജോഷ് നിങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ചേക്കാം. നിങ്ങൾ നൽകിയ വിവരങ്ങൾ നിങ്ങളുടെ ഉപഭോക്തൃ സേവന അഭ്യർത്ഥനകളോടും പിന്തുണ ആവശ്യങ്ങളോടും കൂടുതൽ കാര്യക്ഷമമായി പ്രതികരിക്കുന്നതിന് ജോഷിനെ സഹായിക്കുന്നു.

iii. ഒരു ഗ്രൂപ്പെന്ന നിലയിൽ ഉപയോക്താക്കൾ എങ്ങനെയാണ് പ്ലാറ്റ്‌ഫോം /അല്ലെങ്കിൽ സേവനങ്ങൾ ഉപയോഗിക്കുന്നതെന്ന് മനസിലാക്കാൻ ജോഷ് മൊത്തത്തിലുള്ള വിവരങ്ങൾ ഉപയോഗിച്ചേക്കാം. ജോഷിന്റെ ഉടമ്പടിയും ബാധകമായ ഏതെങ്കിലും നിയമങ്ങളും ലംഘിക്കുന്ന, അല്ലെങ്കിൽ ഒരുപക്ഷേ, പ്രവർത്തനങ്ങൾ തടയുന്നതിനോ അതിനെതിരെ നടപടിയെടുക്കുന്നതിനോ ഉപയോക്താവ് നൽകുന്ന വ്യക്തിഗത വിവരങ്ങൾ ജോഷ് ഉപയോഗിച്ചേക്കാം.

iv. നിങ്ങളുടെ താൽപ്പര്യങ്ങൾ അടിസ്ഥാനമാക്കി ഉള്ളടക്കങ്ങളും സേവനങ്ങളും വ്യക്തിഗതമാക്കുന്നതിന്  പരിമിതികളില്ലാതെ, പാക്കേജിന്റെ പേര് (പ്ലേസ്റ്റോറിലെ പാക്കേജ് ഐഡി തന്നെ), പാക്കേജ് വെർഷൻ, ഇൻസ്റ്റലേഷൻ കൂടാതെ/അല്ലെങ്കിൽ അൺഇൻസ്റ്റലേഷൻ ഇവന്‍റ് വിവരങ്ങൾ ഉൾപ്പെടെ, അതിൽ പരിമിതപ്പെടാതെ,  മൂന്നാം കക്ഷി ആപ്പുകളെ സംബന്ധിച്ച വിവരങ്ങൾ പോലെയുള്ള നിങ്ങളുടെ വ്യക്തിഗതമല്ലാത്ത വിവരങ്ങൾ ജോഷ്  വ്യക്തിഗതമല്ലാത്ത വിവരങ്ങൾ ഉപയോഗിച്ചേക്കാം. നിങ്ങൾ ഇൻസ്റ്റാൾ ചെയ്തതോ ഉപയോഗിക്കുന്നതോ ആയ മറ്റ് ആപ്ലിക്കേഷനുകളിൽ നിന്നോ നിങ്ങൾക്കായി ഇഷ്ടാനുസൃതമാക്കിയ പങ്കിടൽ ഓപ്‌ഷനുകൾ സൃഷ്‌ടിക്കുന്നതിനോ ഉള്ള ഉള്ളടക്കം പ്രൊമോട്ട് ചെയ്യുന്നതിനും ജോഷ് നിങ്ങളുടെ വ്യക്തിഗതമല്ലാത്ത വിവരങ്ങൾ ഉപയോഗിച്ചേക്കാം.

v. പ്ലാറ്റ്‌ഫോമിന്റെയും സേവനങ്ങളുടെയും നിങ്ങളുടെ ഉപയോഗവും പ്ലാറ്റ്‌ഫോമിന്റെയും സേവനങ്ങളുടെയും ഫീച്ചറുകൾ മെച്ചപ്പെടുത്തുന്നതിനായി പ്ലാറ്റ്‌ഫോമും സേവനങ്ങളും സന്ദർശിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ആളുകളെയും വിശകലനം ചെയ്യാൻ ജോഷ് നിങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ചേക്കാം. പ്ലാറ്റ്‌ഫോം /അല്ലെങ്കിൽ സേവനങ്ങൾ ആക്സസ് ചെയ്യുമ്പോൾ, ഉപയോഗിക്കുമ്പോൾ അല്ലെങ്കിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ, പ്ലാറ്റ്‌ഫോമിൽ SDK-കൾ (സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കിറ്റുകൾ) ഉൾപ്പെടുത്തിയിട്ടുള്ള മൂന്നാം കക്ഷികൾക്കും നിങ്ങളുടെ വിവരങ്ങൾ പ്രാപ്യമാകാവുന്നതാണ്. അത്തരം SDK-കളിൽ ഗൂഗിൾ പരസ്യങ്ങൾ, ഗൂഗിൾ പ്ലാറ്റ്‌ഫോം ഇൻഡക്‌സിംഗ്, ഗൂഗിൾ സപ്പോർട്ട് ലൈബ്രറി, ഗൂഗിൾ ഡിസൈൻ ലൈബ്രറി, ലോഗിൻ ചെയ്യുന്നതിനുള്ള ഗൂഗിൾ ഒതന്‍റിക്കേഷൻ,  മൊബ്‍വിസ്റ്റ (പരസ്യങ്ങൾ), ആപ്പ്‍നെക്സ്റ്റ് നേറ്റീവ് (പരസ്യങ്ങൾ), ആപ്പ്‍നെക്സ്റ്റ് ഇന്‍റർസ്റ്റിഷ്യൽ (പരസ്യങ്ങൾ), ഫേസ്‍ബുക്ക് ഓഡിയൻസ് നെറ്റ്‌വർക്ക് എന്നിവ ഉൾപ്പെടാം, എന്നാൽ അവയിൽ മാത്രം പരിമിതപ്പെടില്ല, വിമാക്സ് (പരസ്യങ്ങൾ), മസ്റ്റാഡ്‍വ്യൂ (എംറെയ്‌ഡ്), ഗ്രാഫിക്‌സിനുള്ള ഗ്ലൈഡ്, ഡീപ്‌ലിങ്ക് സപ്പോർട്ടിനുള്ള ബ്രാഞ്ച് IO, ബൈഡു (പരസ്യങ്ങൾ), ഡീപ്‌ലിങ്ക് സപ്പോർട്ടിനുള്ള ഫയർബേസ്, IMA (പരസ്യങ്ങൾ), ആപ്പ്‍നെക്സ്റ്റ് ആക്ഷൻസ് (പരസ്യങ്ങൾ), ഇമേജ് കൈകാര്യം ചെയ്യുന്നതിനുള്ള പിക്കാസോ, Rxജാവ, കോഡ് കാര്യക്ഷമതയ്‌ക്കായി റിട്രോഫിറ്റും ഡാഗറും, നെറ്റ്‌വർക്ക് കാര്യക്ഷമതയ്‌ക്കായി OkHttp, ഓട്ടോ ഇവന്‍റ് ബസ്, മെമ്മറി ഒപ്റ്റിമൈസേഷനുകൾക്കായി Disklrucache, നെറ്റ്‌വർക്ക് ഗുണനിലവാര വിലയിരുത്തലിനായി ഫേസ്‍ബുക്ക് കണക്ഷൻ ക്ലാസ്, ലോഗിൻ ചെയ്യുന്നതിന് ഫേസ്‍ബുക്ക് SDK, പെർഫോമൻസ് ഒപ്റ്റിമൈസേഷനായി sql ലൈറ്റ് അസറ്റ് ഹെൽപ്പർ. ഈ SDK-കൾ നിങ്ങളുടെ വിവരങ്ങൾ പൊതുവായതും വിശകലനപരവും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചേക്കാം.

vi. മാർക്കറ്റ് റിസർച്ച് ഉദ്ദേശ്യങ്ങൾക്കായി ജോഷ് നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുകയും അത് നിയന്ത്രിക്കുന്ന (ജോഷ് ഇന്നൊവേഷൻ ഉൾപ്പെടെ) അതിന്‍റെ അനുബന്ധ ബിസിനസുകളുമായി നിങ്ങളുടെ വിവരങ്ങൾ പങ്കിടുകയും ചെയ്യാം. അത്തരം ഉപയോഗങ്ങൾ നിങ്ങൾ പ്രത്യേകമായി വേണ്ടെന്നു വയ്ക്കുന്നില്ലെങ്കിൽ, ടാർഗെറ്റഡ് പരസ്യത്തിനും  ടാർഗറ്റഡ്  കണ്ടന്‍റ് ഡെലിവറിക്കും മറ്റ് ബിസിനസ്സ് ആവശ്യങ്ങൾക്കും ജോഷ് നിങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ചേക്കാം.

vii. പ്ലാറ്റ്‌ഫോമിലെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പ്ലാറ്റ്‌ഫോമും സേവനങ്ങളും ആക്‌സസ് ചെയ്യുമ്പോഴും/ഉപയോഗിക്കുമ്പോഴും, ഫീഡ്‌ബാക്ക് നൽകുമ്പോഴും, അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോഴും/അഭിപ്രായങ്ങൾ നൽകുമ്പോഴും/അല്ലെങ്കിൽ പ്ലാറ്റ്‌ഫോമിലും സേവനങ്ങളിലും സംവദിക്കുമ്പോഴും സേവനങ്ങളുമായി ബന്ധപ്പെട്ട്, ടാർഗറ്റഡ് കണ്ടന്‍റ്, പരസ്യം ചെയ്യൽ, സേവനങ്ങൾ എന്നിവ നൽകുന്നതിനും മറ്റ് ബിസിനസ്സ് /അല്ലെങ്കിൽ വാണിജ്യേതര ആവശ്യങ്ങൾക്കും സമർപ്പിക്കുന്ന നിങ്ങളുടെ വ്യക്തിപരമായി തിരിച്ചറിയാവുന്ന /അല്ലെങ്കിൽ മറ്റ് വിവരങ്ങൾ ജോഷ് ഉപയോഗിച്ചേക്കാം.

4. നിങ്ങളുടെ സോഷ്യൽ അക്കൗണ്ടുകൾ ജോഷുമായി ലിങ്ക് ചെയ്യൽ

a. നിങ്ങളുടെ നിർദ്ദേശമനുസരിച്ച്, നിങ്ങളുടെ ജോഷ് അക്കൗണ്ടുമായി നിങ്ങളുടെ Facebook, Instagram, Whatsapp, YouTube അക്കൗണ്ടുകൾ ലിങ്ക് ചെയ്യാൻ ഞങ്ങളുടെ സേവനങ്ങൾ നിങ്ങളെ അനുവദിക്കുന്നു. ജോഷ് വഴി മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിങ്ങളെ കൂടുതൽ എളുപ്പത്തിൽ കണ്ടെത്താനും അവരെ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് റീഡയറക്ട് ചെയ്യാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

b. ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ YouTube ട്രാൻസ്‍ഫർ ചെയ്യാൻ അനുവദിക്കുന്ന (നിങ്ങളുടെ പേര്, യൂസർനെയിം അല്ലെങ്കിൽ ചാനലിന്റെ പേര്, പബ്ലിക് പ്രൊഫൈൽ എന്നിവ പോലുള്ളവ) പരിമിതമായ വിവരങ്ങൾ മാത്രമാണ് ഞങ്ങൾ സ്വീകരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക, അത്തരം പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് ആദ്യം ജോഷ് അക്കൗണ്ടുമായി കണക്‌ട് ചെയ്യുമ്പോൾ നിങ്ങൾ അത് അംഗീകരിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിങ്ങളുടെ ലിങ്ക് ചെയ്‌ത പബ്ലിക് പ്രൊഫൈലുകൾ ഡിസ്പ്ലേ ചെയ്യാൻ വേണ്ടി മാത്രം സ്റ്റോർ ചെയ്യുന്നതാണ്, ഏതെങ്കിലും മൂന്നാം കക്ഷി ആപ്പുകൾക്ക്, വെബ്‌സൈറ്റുകൾക്ക്, മറ്റ് സേവനങ്ങൾക്ക് ഷെയർ ചെയ്യുന്നതല്ല.

c. നിങ്ങളുടെ ജോഷ് അക്കൗണ്ടുമായി ഇനി ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ യൂട്യൂബ് അക്കൗണ്ട് ലിങ്ക് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, ദയവായി നിങ്ങളുടെ പ്രൊഫൈൽ പേജിലെ ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ യൂട്യൂബ് ഐക്കൺ ടാപ്പ് ചെയ്‌ത് ജോഷ് ആപ്പ് ആക്‌സസ് അനുമതികൾ നീക്കം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഫോളോ ചെയ്യുക.

5. ഉപയോക്തൃ വിവരങ്ങൾ ജോഷ് എങ്ങനെ സംരക്ഷിക്കുന്നു

നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായും ഈ നയത്തിന് അനുസൃതമായും കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള  നടപടികൾ ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഈ നയങ്ങൾക്ക് ഉത്തരവാദിത്തമോ ബാധ്യതയോ ഞങ്ങൾ ഏറ്റെടുക്കുന്നില്ല. ഇന്‍റർനെറ്റ് 100% സുരക്ഷിതമല്ല. ഞങ്ങളുടെ വെബ്‌സൈറ്റുകളുടെയോ ആപ്പുകളുടെയോ സേവനങ്ങളുടെയോ നിങ്ങളുടെ ഉപയോഗം പൂർണ്ണമായും സുരക്ഷിതമാണെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകാൻ കഴിയില്ല. ഞങ്ങളുടെ സേവനങ്ങളിലേക്ക് നിങ്ങളുടെ വിവരങ്ങൾ കൈമാറുന്നത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ്. ഇന്‍റർനെറ്റ് ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഞങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. ഈ സ്വകാര്യതാ നയത്തിൽ വിവരിച്ചിരിക്കുന്ന കീഴ്വഴക്കങ്ങൾക്ക് ആവശ്യമായതോ പ്രസക്തമായതോ ആയിടത്തോളം ഞങ്ങൾ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കും, ഉദാഹരണത്തിന്, നിയമപരമായ അനുസരണം, തർക്ക പരിഹാരം, കരാർ നടപ്പാക്കൽ, ബാക്കപ്പ്, ആർക്കൈവൽ, മറ്റ് ആഭ്യന്തര പ്രവർത്തന ആവശ്യങ്ങൾ എന്നിവ ഉൾപ്പെടെ. നിങ്ങളോ മറ്റുള്ളവരോ ഞങ്ങൾക്ക് നൽകുന്ന ഡാറ്റയും ഞങ്ങളുടെ സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗത്തിൽ നിന്ന് സൃഷ്ടിച്ച ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു. അതല്ലെങ്കിൽ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങളായി ഞങ്ങൾ സൂക്ഷിക്കുന്നു.

a. മേൽപ്പറഞ്ഞ ഉദ്ദേശ്യത്തിനായി, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, യൂസർനെയിം, പാസ്സ്‌വേർഡ്, ആപ്പിൽ സ്റ്റോർ ചെയ്ത ഡാറ്റ എന്നിവയുടെ അനധികൃതമായ ആക്‌സസ്സിനെതിരെ സംരക്ഷണം നൽകുന്നതിന് ജോഷ് യഥോചിതമായ ഡാറ്റ കളക്ഷൻ, സ്റ്റോറേജ്, നിയന്ത്രണം, പ്രോസസ്സിംഗ് രീതികളും സുരക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ട്. പ്രത്യേകമായും, പാസ്സ്‍വേർഡ് സംരക്ഷണം പോലുള്ള സുരക്ഷാ നടപടികൾ കൈക്കൊണ്ടും കൃത്യമായ ഇടവേളകളിൽ സുരക്ഷാ അപാകതകൾ നിരീക്ഷിച്ചും ഡാറ്റാ ലംഘനവും നഷ്‌ടവും തടയുന്നതിനുള്ള പരിഹാര നടപടികൾ സ്വീകരിച്ചും ജോഷ് നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ കാര്യത്തിൽ ജാഗ്രത പുലർത്തുന്നു.

b. പ്ലാറ്റ്‌ഫോം/സേവനങ്ങളും ഉപയോക്താക്കളും തമ്മിലുള്ള വ്യക്തിഗത വിവരങ്ങളുടെ കൈമാറ്റം ഒരു SSL (സെക്യുർ സോക്കറ്റ് ലെയർ) സുരക്ഷിത ആശയവിനിമയ ചാനൽ ഉപയോഗിച്ച് ജോഷ് സംരക്ഷിക്കുന്നു. എന്നാൽ, അനധികൃത പ്രവേശനം അല്ലെങ്കിൽ ഉപയോഗം, ഹാർഡ്‌വെയർ അല്ലെങ്കിൽ സോഫ്‌റ്റ്‌വെയർ തകരാർ, ഉപയോക്തൃ വിവരങ്ങളുടെ സുരക്ഷയിൽ എപ്പോൾ വേണമെങ്കിലും വിട്ടുവീഴ്‌ച വരുത്തിയേക്കാവുന്ന മറ്റ് ഘടകങ്ങൾ എന്നിവയിലൂടെ ലഭിച്ച വിവരങ്ങളുടെ സുരക്ഷ ജോഷിന് ഉറപ്പുനൽകാൻ കഴിയില്ല. ഉപയോക്താവ് തന്റെ ഡിവൈസിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്തി തങ്ങളുടെ അക്കൗണ്ടിലേക്കും വ്യക്തിഗത വിവരങ്ങളിലേക്കുമുള്ള അനധികൃത ആക്‌സസ് തടയേണ്ടത് പ്രധാനമാണ്.[SS2]

6. ഉപയോക്തൃ വിവരങ്ങൾക്ക് മേലുള്ള നിയന്ത്രണം

ഉപയോഗ നിബന്ധനകൾക്ക് അനുസൃതമായി നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ നിയന്ത്രണം നിങ്ങളുടെ പക്കൽ ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു:

a. ആക്സസ്, തിരുത്തൽ, പോർട്ടബിലിറ്റി. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ തന്നെ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ആക്‌സസ് ചെയ്യാനും എഡിറ്റ് ചെയ്യാനും കഴിയും. സ്വകാര്യതക്ക് ഞങ്ങൾ പ്രാധാന്യം നൽകുന്നതിനാൽ, നിങ്ങളുടെ ഐഡന്‍റിറ്റി വെരിഫൈ ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടും. ഉദാഹരണത്തിന്, അഭ്യർത്ഥന മറ്റ് ഉപയോക്താക്കളുടെ സ്വകാര്യതക്ക് റിസ്ക്ക് ഉണ്ടാക്കുകയോ അഥവാ നിയമവിരുദ്ധമോ ആണെങ്കിൽ, അതുൾപ്പെടെ പല കാരണങ്ങളാലും വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള നിങ്ങളുടെ അഭ്യർത്ഥന ഞങ്ങൾ നിരസിച്ചെന്ന് വരാം.

b. അനുമതികൾ പിൻവലിക്കൽ. മിക്ക കേസുകളിലും, നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കാൻ നിങ്ങൾ ഞങ്ങളെ അനുവദിച്ചു കഴിഞ്ഞാൽ, ഞങ്ങൾ ആവിഷ്ക്കരിച്ച റദ്ദാക്കൽ പ്രോസസ്സിലൂടെ ഞങ്ങളെ അറിയിച്ച് നിങ്ങളുടെ അനുമതി പിൻവലിക്കാവുന്നതാണ്.

c. ഡിലീറ്റ് ചെയ്യൽ. നിങ്ങൾ ആയുഷ്ക്കാല ജോഷ് ഉപയോക്താവായി തുടരുമെന്ന് ഞങ്ങൾ കരുതുമ്പോൾ തന്നെ, ചില കാരണങ്ങളാൽ എപ്പോഴെങ്കിലും അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്ന് തോന്നിയാൽ, നിങ്ങളുടെ സോഷ്യൽ ലോഗിൻ അടിസ്ഥാനമാക്കി എങ്ങനെ ചെയ്യാമെന്ന് അറിയാൻ ഇവിടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരുക. നിങ്ങളോ മറ്റുള്ളവരോ ഞങ്ങൾക്ക് നൽകുന്ന ഡാറ്റയും, ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ചതിലൂടെ സൃഷ്ടിച്ച ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു. നിയമപ്രകാരം ആവശ്യമുള്ള വിവരങ്ങളും ഞങ്ങൾ സൂക്ഷിക്കുന്നു. പരിമിതമായ സമയത്തേക്ക് അല്ലെങ്കിൽ നിയമപ്രകാരം ആവശ്യമുള്ള പ്രകാരം ചില വിവരങ്ങൾ ഞങ്ങൾ ബാക്കപ്പിൽ സൂക്ഷിച്ചേക്കാം.

 FB കണക്‌ടിന്, ഉപയോക്താവ് പ്രവർത്തനരഹിതമാക്കുന്നതിനോ ഞങ്ങളിലേക്ക് നിങ്ങളുടെ FB കണക്‌ട് ക്രെഡൻഷ്യലുകളിൽ നിന്ന് ലോഗിൻ ചെയ്യുന്നതിനോ, നിങ്ങളുടെ എല്ലാ പ്രൊഫൈൽ ഉള്ളടക്കവും മറ്റ് വിവരങ്ങളും ഡിലീറ്റ് ചെയ്തേക്കാം. ഡിലീറ്റ് അഭ്യർത്ഥന വന്നാൽ, ജോഷ് ഉപയോക്താവിനെ അയാളുടെ അക്കൗണ്ടുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്ത് എല്ലാ ഉപയോക്തൃ ഡാറ്റയും റീസെറ്റ് ചെയ്യും. നിങ്ങളുടെ യൂസർനെയിം, പാസ്സ്‌വേർഡ്, നിങ്ങളുടെ ഉപയോക്തൃ ഉള്ളടക്കം ഉൾപ്പെടെ, നിങ്ങളുടെ അക്കൗണ്ടുമായി അല്ലെങ്കിൽ അതിനുള്ളിൽ (അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗം) ബന്ധപ്പെട്ട എല്ലാ അനുബന്ധ വിവരങ്ങളും ഫയലുകളും ഉപയോക്തൃ ഉള്ളടക്കവും ഞങ്ങൾ വിച്ഛേദിക്കും. എന്നാൽ, ആർക്കൈവ് ചെയ്യാനും നിയമപരമായ ആവശ്യങ്ങൾക്കുമായി ചില വിശദാംശങ്ങൾ ഞങ്ങളുടെ പക്കൽ സൂക്ഷിക്കും. നിങ്ങളുടെ ഉപയോക്തൃ ഉള്ളടക്കം ഡിലീറ്റ് ചെയ്യുന്നത് ഉൾപ്പെടെ, സസ്പെൻഷൻ, ടെർമിനേഷൻ എന്നിവയുടെകാര്യത്തിൽ ജോഷിന് നിങ്ങളോട് ഒരു ബാധ്യതയും ഉണ്ടായിരിക്കില്ല. പ്രാദേശിക നിയമങ്ങൾക്ക് കീഴിൽ ആവശ്യമായ /അല്ലെങ്കിൽ അനുവദനീയമായിടത്തോളം, ജോഷ് ഉള്ളടക്കം/ഡാറ്റ കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യും. പരിമിതികളില്ലാതെ, വാറന്‍റി നിരാകരണങ്ങൾ, ഗവേണിംഗ് നിയമം, ബാധ്യതയുടെ പരിമിതികൾ എന്നിവയുൾപ്പെടെ, എഗ്രിമെന്‍റിന്‍റെ എല്ലാ വ്യവസ്ഥകളും ഈ എഗ്രിമെന്‍റിന്റെ ടെർമിനേഷനെ അതിജീവിക്കണം.

7. ഉപയോക്തൃ വിവരങ്ങൾ പങ്കിടൽ

ഞങ്ങളുടെ സേവനങ്ങൾ നൽകാനും പ്രവർത്തിപ്പിക്കാനും മെച്ചപ്പെടുത്താനും സഹായിക്കുന്ന ഞങ്ങളുടെ കോർപ്പറേറ്റ് ഗ്രൂപ്പുമായും തിരഞ്ഞെടുത്ത മൂന്നാം കക്ഷി പങ്കാളികളുമായോ ബിസിനസ്സ് അസോസിയേറ്റുകളുമായോ ഞങ്ങൾ പ്രവർത്തിക്കുന്നു. ക്ലൗഡ് സേവന ദാതാക്കൾ, CDN-കൾ, ISP-കൾ, സാങ്കേതിക പങ്കാളികൾ, ഉള്ളടക്ക മോഡറേഷൻ സേവനങ്ങൾ, അളക്കൽ ദാതാക്കൾ, പരസ്യദാതാക്കൾ, അനലിറ്റിക്‌സ് ദാതാക്കൾ എന്നിവരുമായും ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ പങ്കിടുന്നു. കൂടാതെ, എപ്പോൾ, എവിടെ നിയമപ്രകാരം ആവശ്യപ്പെടുന്നുവോ, ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ നിയമ നിർവ്വഹണ ഏജൻസികളുമായോ റെഗുലേറ്റർമാരുമായോ നിയമപരമായി ബന്ധിപ്പിക്കുന്ന കോടതി ഉത്തരവിന് അനുസൃതമായി മൂന്നാം കക്ഷികൾക്കും ഷെയർ ചെയ്യും. ബിസിനസ് പങ്കാളിത്തം, കരാർപരമായ എൻഗേജ്‍മെന്‍റ് , ലയനം, അക്വിസിഷൻ, അല്ലെങ്കിൽ ജോഷിന്‍റെ എല്ലാ ആസ്തികളുടെയും ഒരു ഭാഗം മറ്റൊരു കക്ഷിക്ക് വിൽക്കുന്നതിന്‍റെ ഫലമായി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ മറ്റൊരു കക്ഷിക്ക് കൈമാറാനുള്ള അവകാശം ജോഷിൽ നിക്ഷിപ്തമാണ്. നിങ്ങളെ അറിയിക്കാത്ത പക്ഷം ഈ സ്വകാര്യതാ നയം ബാധകമാകുന്നത് തുടരും.

a. ഈ നയത്തിൽ നൽകിയിരിക്കുന്നത് ഒഴികെ ജോഷ് ശേഖരിച്ച നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷികൾക്ക് വിൽക്കുകയോ വ്യാപാരം ചെയ്യുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യുന്നില്ല. ജോഷിന്‍റെ ബിസിനസ്സ് പങ്കാളികൾ, കരാറുകാർ, അഫിലിയേറ്റുകൾ (ജോഷ് ഇന്നൊവേഷൻ ഉൾപ്പെടെ), പരസ്യദാതാക്കൾ എന്നിവരുമായി സന്ദർശകരെയും ഉപയോക്താക്കളെയും സംബന്ധിച്ച്, ഏതെങ്കിലും വ്യക്തിഗത വിവരങ്ങളുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത പൊതുവായ മൊത്തത്തിലുള്ള ജനസംഖ്യാ വിവരങ്ങൾ ജോഷ് ഷെയർ ചെയ്തേക്കാം.

b. ഉപയോക്താക്കളെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ നിയമം കൊണ്ടോ, വ്യവഹാരം കൊണ്ടോ ജോഷ് ആവശ്യപ്പെടാം. ദേശീയ സുരക്ഷയ്‌ക്കോ നിയമ നിർവ്വഹണത്തിനോ പൊതു പ്രാധാന്യമുള്ള മറ്റ് പ്രശ്‌നങ്ങൾക്കോ ​​വിവരങ്ങൾ വെളിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ജോഷ് തീരുമാനിക്കുകയാണെങ്കിൽ ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങളും ജോഷ് വെളിപ്പെടുത്തിയേക്കാം.

c. ഞങ്ങളുടെ അവകാശങ്ങളും സ്വത്തുക്കളും അല്ലെങ്കിൽ ഞങ്ങളുടെ ഓഫീസർമാർ, ഡയറക്ടർമാർ, ഷെയർഹോൾഡർമാർ, ജീവനക്കാർ അല്ലെങ്കിൽ ഏജന്‍റുമാർ എന്നിവരെ സംരക്ഷിക്കുന്നതിന് പ്ലാറ്റ്‌ഫോമിന്‍റെ  ബാധകമായ ഉപയോഗ നിബന്ധനകൾ നടപ്പിലാക്കേണ്ടത് ആവശ്യമാണെങ്കിൽ ജോഷ് വിവരങ്ങൾ വെളിപ്പെടുത്തിയേക്കാം.

d. ബിസിനസ് പങ്കാളിത്തം, കരാർപരമായ എൻഗേജ്മെന്റ്, ലയനം, ഏറ്റെടുക്കൽ, അല്ലെങ്കിൽ ജോഷിന്റെ എല്ലാ ആസ്തികളുടെയും ഒരു ഭാഗം മറ്റൊരു കക്ഷിക്ക് വിൽക്കുന്നതിന്റെ ഫലമായി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ മറ്റൊരു കക്ഷിക്ക് കൈമാറാനുള്ള അവകാശം ജോഷിൽ നിക്ഷിപ്തമാണ്. നിങ്ങളെ അറിയിക്കാത്ത പക്ഷം ഈ സ്വകാര്യതാ നയം തുടർന്നും ബാധകമാകും.

7. കുക്കികൾ

ഉദാഹരണത്തിന്, നിങ്ങളുടെ മുൻഗണനകളും അക്കൗണ്ട് പ്രൊഫൈൽ വിവരങ്ങളും ട്രാക്ക് ചെയ്യുന്നതിനോ അല്ലെങ്കിൽ നിങ്ങളുടെ ഉപയോക്തൃ അനുഭവവും പ്ലാറ്റ്ഫോമിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും അതിൽ വാഗ്ദാനം ചെയ്യുന്ന ചില സേവനങ്ങളും പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുമെന്ന് ഞങ്ങൾക്ക് തോന്നുന്ന ചില റീടാർഗറ്റിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ ഞങ്ങൾ കുക്കികൾ ഉപയോഗിച്ചേക്കാം. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടാത്ത പൊതുവായ ഉപയോഗവും വോളിയം സ്റ്റാറ്റിസ്റ്റിക്കൽ വിവരങ്ങളും ശേഖരിക്കാനും കുക്കികൾ ഉപയോഗിക്കുന്നു. പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കളെക്കുറിച്ചുള്ള സംഗ്രഹിച്ച കണക്ക് സമാഹരിക്കുന്നതിന് വ്യക്തിപരമായി തിരിച്ചറിയാനാകാത്ത വിവരങ്ങൾ ശേഖരിക്കുന്നതിന് നിങ്ങളുടെ കമ്പ്യൂട്ടറിൽ കുക്കികൾ സ്ഥാപിക്കുന്നതിന് ഞങ്ങൾ മറ്റൊരു കമ്പനിയോ മൂന്നാം കക്ഷി സേവനമോ ഉപയോഗിച്ചേക്കാം.

നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡ്രൈവിൽ നിങ്ങളുടെ ഇന്‍റർനെറ്റ് ബ്രൗസർ ടെക്സ്റ്റ് ഫയലുകളായി സംഭരിക്കുന്ന ചെറിയ വിവരങ്ങളാണ് കുക്കികൾ. മിക്ക ഇന്‍റർനെറ്റ് ബ്രൗസറുകളും തുടക്കത്തിൽ കുക്കികൾ സ്വീകരിക്കാൻ സജ്ജീകരിച്ചിരിക്കുന്നു. വെബ്‌സൈറ്റുകളിൽ നിന്നുള്ള കുക്കികൾ നിരസിക്കുന്നതിനോ ഹാർഡ് ഡ്രൈവിൽ നിന്ന് കുക്കികൾ നീക്കം ചെയ്യുന്നതിനോ നിങ്ങളുടെ ബ്രൗസർ സജ്ജീകരിക്കാം, എന്നാൽ അങ്ങനെ ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് പ്ലാറ്റ്‌ഫോമിന്റെ ഭാഗങ്ങൾ ആക്‌സസ് ചെയ്യാനോ ഉപയോഗിക്കാനോ കഴിഞ്ഞേക്കില്ല, അല്ലെങ്കിൽ പ്ലാറ്റ്‌ഫോമിലെ ചില ഓഫറുകൾ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിച്ചേക്കില്ല. മാത്രമല്ല, ചില ബ്രൗസറുകൾക്ക് നിങ്ങളെ ട്രാക്ക് ചെയ്യരുതെന്ന് ഒരു വെബ്‌സൈറ്റിനോട് പറയാൻ അനുവദിക്കുന്ന "ട്രാക്ക് ചെയ്യരുത്" ഫീച്ചറുകൾ ഉണ്ട്. ഈ ഫീച്ചറുകൾ എല്ലാം ഏകീകൃതമല്ല. നിങ്ങൾ കുക്കികൾ തടഞ്ഞാൽ, പ്ലാറ്റ്‌ഫോമിലെ ചില ഫീച്ചറുകൾ  പ്രവർത്തിച്ചേക്കില്ല. നിങ്ങൾ കുക്കികളെ തടയുകയോ നിരസിക്കുകയോ ചെയ്‌താൽ, ഇവിടെ വിവരിച്ചിരിക്കുന്ന എല്ലാ ട്രാക്കിംഗും നിലയ്ക്കില്ല. നിങ്ങൾ തിരഞ്ഞെടുക്കുന്ന ചില ഓപ്‌ഷനുകൾ ബ്രൗസർ, ഡിവൈസ് - സ്പെസിഫിക് ആണെന്ന കാര്യം ശ്രദ്ധിക്കുക.

a. നിങ്ങൾ പ്ലാറ്റ്‌ഫോം /അല്ലെങ്കിൽ സേവനങ്ങൾ ആക്‌സസ് ചെയ്യുമ്പോഴെല്ലാം, നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനോ ചിലപ്പോൾ നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കുന്നതിനോ റെക്കോർഡ് കീപ്പിംഗ് ആവശ്യങ്ങൾക്കായി ജോഷ് നിങ്ങളുടെ ഹാർഡ് ഡ്രൈവിൽ കുക്കികൾ സ്ഥാപിച്ചേക്കാം. സന്ദർശിക്കുന്ന പ്ലാറ്റ്‌ഫോം നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡ്രൈവിൽ സ്ഥാപിക്കുന്ന ചെറിയ ടെക്‌സ്‌റ്റ് ഫയലുകളാണ് കുക്കികൾ. നിങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരിച്ചറിയാനും പ്ലാറ്റ്‌ഫോമിൽ നിങ്ങളുടെ മുൻഗണനകളും ചരിത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ നിലനിർത്താനും കുക്കികൾ ജോഷിനെ സഹായിക്കുന്നു.

b. അത്തരം പരസ്യങ്ങൾ നിങ്ങൾ ഒഴിവാക്കുന്നില്ലെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ താൽപ്പര്യങ്ങൾക്കും കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ നൽകുന്നതിന് ജോഷ്/അല്ലെങ്കിൽ അതിന്‍റെ സേവന ദാതാക്കൾ അഡ്വർടൈസിംഗ് കുക്കികൾ ഉപയോഗിച്ചേക്കാം.

c. നിങ്ങളുടെ വെബ്ബ് ബ്രൗസറിലെ കുക്കി ഫീച്ചർ ഓഫാക്കി കുക്കികൾ നിങ്ങൾക്ക് നിഷ്ക്രിയമാക്കാം.  ഈ ഫീച്ചർ നിഷ്ക്രിയമാക്കുന്നതിലൂടെ, പ്ലാറ്റ്‌ഫോമിന്റെ ചില ഭാഗങ്ങൾ ശരിയായി പ്രവർത്തിച്ചെന്നു വരില്ല. പ്ലാറ്റ്‌ഫോമും സേവനങ്ങളും പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിൽ നിന്ന് േഇത് നിങ്ങളെ തടഞ്ഞേക്കാം.

8. വിവരങ്ങൾ സമന്വയിപ്പിക്കൽ

നിങ്ങളുടെ താൽപ്പര്യങ്ങൾ, ഇഷ്‌ടങ്ങൾ /അല്ലെങ്കിൽ മുൻഗണനകൾ എന്നിവയ്ക്ക് ഏറ്റവും പ്രസക്തമായ ഓഫറുകളും പ്രമോഷനുകളും വിവരങ്ങളും നൽകുന്നതിന് പ്ലാറ്റ്‌ഫോമിലും സേവനങ്ങളിലും ഉടനീളം നിങ്ങളുടെ വ്യക്തിപരവും മറ്റ് വിവരങ്ങളും ജോഷ് സമന്വയിപ്പിച്ചേക്കും. പ്ലാറ്റ്‌ഫോമിലും സേവനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾ ജോഷുമായി പങ്കിടുന്ന വിവരങ്ങളും ഉള്ളടക്കം, പരസ്യം ചെയ്യൽ, പ്രമോഷനുകൾ, ഓഫറുകൾ എന്നിവ നൽകുന്നതിന് ഞങ്ങളുമായി വിവരങ്ങൾ പങ്കിടാൻ നിങ്ങൾ ചുമതലപ്പെടുത്തിയ മൂന്നാം കക്ഷികൾക്ക് നിങ്ങൾ നൽകിയ വിവരങ്ങളും പ്ലാറ്റ്‌ഫോമിലും സേവനങ്ങളിലും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ജോഷ് സമന്വയിപ്പിച്ചേക്കാം. നിങ്ങളുടെ വിവരങ്ങൾ ഉള്ള, വിവരങ്ങൾ സമന്വയിപ്പിക്കാൻ ചുമതലപ്പെടുത്തിയ മൂന്നാം കക്ഷികളുമായും ജോഷ് നിങ്ങളുടെ വിവരങ്ങൾ പങ്കിട്ടേക്കാം.

9. ജോഷ് നിങ്ങളുടെ ഡാറ്റ എത്രനാൾ സൂക്ഷിക്കും

നിങ്ങൾക്ക് സേവനം നൽകുന്നതിന് ആവശ്യമായ കാലയളവിൽ വ്യക്തിഗത വിവരങ്ങൾ ജോഷ് നിലനിർത്തും. നിങ്ങൾക്ക് സേവനം നൽകുന്നതിന് ഞങ്ങൾക്ക് നിങ്ങളുടെ വിവരങ്ങൾ ആവശ്യമില്ലെങ്കിൽ, അത്തരം ഡാറ്റ സൂക്ഷിക്കുന്നതിൽ ഞങ്ങൾക്ക് നിയമാനുസൃതമായ ബിസിനസ്സ് ഉദ്ദേശ്യമുള്ളിടത്തോളം കാലം മാത്രമേ ഞങ്ങൾ അത് നിലനിർത്തുകയുള്ളൂ. ഞങ്ങളുടെ നിയമപരമായ ബാധ്യതകൾക്കനുസൃതമായി ഞങ്ങൾ ഈ ഡാറ്റ കൂടുതൽ നാൾ സൂക്ഷിക്കാൻ സാധ്യതയുള്ള അവസരങ്ങളിൽ അല്ലെങ്കിൽ അത് സ്ഥാപിക്കുന്നതിനോ വിനിയോഗിക്കുന്നതിനോ നിയമപ്രകാരം അനുവദിച്ചിരിക്കുന്നതിനോ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ.

നിലനിർത്തൽ കാലയളവ് നിശ്ചയിക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡത്തിൽ ഇവ ഉൾപ്പെടുന്നു:

 ഞങ്ങൾ നിങ്ങളുമായി നിലനിർത്തുന്ന ബന്ധവും നിങ്ങൾക്ക് സേവനങ്ങൾ നൽകുന്നതുമായ സമയദൈർഘ്യം (ഉദാഹരണത്തിന്, നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നിടത്തോളം കാലം)

 ഞങ്ങൾ വിധേയരാകുന്ന നിയമപരമായ ബാധ്യത ഉണ്ടോ എന്നത് (ഉദാഹരണത്തിന്, റിക്കാർഡുകൾ ഒരു നിശ്ചിത കാലം സൂക്ഷിച്ച് വെച്ചിട്ടാണ് ഡിലീറ്റ് ചെയ്യേണ്ടതെന്ന് ചില നിയമങ്ങൾ ആവശ്യപ്പെടുന്നു)

 ഞങ്ങളുടെ നിയമപരമായ സ്ഥാനം (പരിമിതികളുടെ ചട്ടങ്ങൾ, വ്യവഹാരം അല്ലെങ്കിൽ റെഗുലേറ്ററി അന്വേഷണങ്ങൾ എന്നിവ പോലുള്ളവ) പരിഗണിക്കുമ്പോൾ നിലനിർത്തൽ ആശാസ്യമാണോ എന്നത്

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഏതാവശ്യത്തിനായി ശേഖരിച്ചുവോ അതിന് അത്യാവശ്യമായിരിക്കുന്ന കാലത്തോളം മാത്രം, അതും നിയമം അനുശാസിക്കുന്ന പ്രകാരമാണ് ജോഷ് സൂക്ഷിക്കുക.   ആ നിലനിർത്തൽ കാലയളവിന്റെ അവസാനം, ജോഷ് വിവരങ്ങൾ ഡിലീറ്റ് ചെയ്യുകയോ, അജ്ഞാതമാക്കുകയോ, കൃത്രിമപ്പേര് നൽകുകയോ ചെയ്യാം.

10. നിങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നതിൽ നിന്ന് ജോഷിനെ എങ്ങനെ തടയാം

a. ജോഷ് നിങ്ങളുടെ മുൻഗണനകളെ വിലമതിക്കുകയും ഞങ്ങളിൽ നിന്നുള്ള ഡയറക്‌ട് മാർക്കറ്റിംഗ് കമ്യൂണിക്കേഷൻ നിർത്താനുള്ള ഓപ്ഷനുകൾ നൽകുകയും ചെയ്യുന്നു. ഇപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്ത് ഞങ്ങളിൽ നിന്നുള്ള ഡയറക്‌ട് മാർക്കറ്റിംഗ് കമ്യൂണിക്കേഷൻ നിങ്ങൾക്ക് നിർത്താം:

i. ഒരു പ്രത്യേക ഡിവിഷനിൽ നിന്നോ സേവനത്തിൽ നിന്നോ ടീമിൽ നിന്നോ ഉള്ള ഇമെയിൽ ആശയവിനിമയങ്ങളിൽ നിന്ന് 'അൺസബ്‌സ്‌ക്രൈബ്' അല്ലെങ്കിൽ 'ഓപ്റ്റ് ഔട്ട്' ക്ലിക്ക് ചെയ്യുക;

ii.         നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക, എന്നിട്ട് നിങ്ങളുടെ പ്രൈവസി മുൻഗണനകൾ മാറ്റുക.

b. നിങ്ങൾ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷനുകൾ ഓപ്റ്റ്-ഔട്ട് ചെയ്താൽ, നിങ്ങളുടെ അക്കൗണ്ടിനെക്കുറിച്ചുള്ള ഇമെയിലുകൾ, പ്ലാറ്റ്‌ഫോം /അല്ലെങ്കിൽ സേവനങ്ങളുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ, /അല്ലെങ്കിൽ മറ്റേതെങ്കിലും ബിസിനസ് കമ്മ്യൂണിക്കേഷനുകൾ എന്നിങ്ങനെയുള്ള നോൺ- പ്രമോഷണൽ  ഇമെയിലുകൾ/അറിയിപ്പുകൾ നിങ്ങൾക്ക് തുടർന്നും ലഭിച്ചേക്കാം.

c. നിങ്ങൾ സ്വകാര്യതാ നയത്തോട് വിയോജിക്കുന്നെങ്കിൽ, ഈ നയത്തിൽ നൽകിയിരിക്കുന്ന ഉപയോഗങ്ങൾക്കായി നിങ്ങളുടെ വിവരങ്ങൾ പങ്കിടാൻ താൽപ്പര്യമില്ലെങ്കിൽ നിങ്ങളുടെ ഡിവൈസിൽ നിന്ന് പ്ലാറ്റ്‌ഫോം ഡിലീറ്റ് ചെയ്ത് പ്ലാറ്റ്‌ഫോമും സേവനങ്ങളും അൺഇൻസ്റ്റാൾ ചെയ്യാം /അല്ലെങ്കിൽ ഉപയോഗം അവസാനിപ്പിക്കാം.

11. ഈ സ്വകാര്യതാ നയത്തിൽ വരുത്തുന്ന മാറ്റങ്ങളും അപ്‍ഡേറ്റുകളും

ഞങ്ങൾ ഈ സ്വകാര്യതാ നയം യഥാകാലം അപ്ഡേറ്റ് ചെയ്തേക്കാം. ഞങ്ങൾ സ്വകാര്യതാ നയം അപ്‌ഡേറ്റ് ചെയ്യുമ്പോൾ, ഈ നയത്തി ന്റെ  മുകളിലുള്ള "ഒടുവിൽ അപ്‌ഡേറ്റഡ്" തീയതി അപ്‌ഡേറ്റ് ചെയ്‌ത് പുതിയ സ്വകാര്യതാ നയം പോസ്‌റ്റ് ചെയ്‌ത്, ബാധകമായ നിയമം അനുശാസിക്കുന്ന അറിയിപ്പ് നൽകിക്കൊണ്ട് ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്. അപ്‌ഡേറ്റ് ചെയ്‌ത നയത്തിന്റെ തീയതിക്ക് ശേഷം പ്ലാറ്റ്‌ഫോമിലേക്കുള്ള നിങ്ങളുടെ തുടർച്ചയായ ആക്‌സസ് അല്ലെങ്കിൽ ഉപയോഗം അപ്‌ഡേറ്റ് ചെയ്‌ത നയം നിങ്ങൾ അംഗീകരിച്ചതായി സൂചിപ്പിക്കും. അപ്ഡേറ്റ് ചെയ്ത നയം നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, പ്ലാറ്റ്ഫോം ആക്സസ് ചെയ്യുന്നത് അഥവാ ഉപയോഗിക്കുന്നത് നിങ്ങൾ അവസാനിപ്പിക്കണം.

ജോഷ് ഈ സ്വകാര്യതാ നയം യഥാകാലം അപ്ഡേറ്റ് ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്തേക്കാം. പുതുക്കിയ സ്വകാര്യതാ നയം ഇവിടെ പോസ്റ്റ് ചെയ്യും. ഈ സ്വകാര്യതാ നയത്തിലെ മാറ്റങ്ങൾ അറിയുന്നതിന് ഈ പേജ് ഇടയ്ക്കിടെ പരിശോധിക്കണമെന്ന് നിർദ്ദേശിക്കുന്നു. ഈ സ്വകാര്യതാ നയം കാലാകാലങ്ങളിൽ അവലോകനം ചെയ്ത് പരിഷ്‌ക്കരണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് നിങ്ങൾ ഇതിനാൽ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. സ്വകാര്യതാ നയത്തിലെ ഏതെങ്കിലും മാറ്റങ്ങളോട് നിങ്ങൾക്ക് വിയോജിപ്പ് ഉണ്ടെങ്കിൽ, പ്ലാറ്റ്‌ഫോമും സേവനങ്ങളും ഉപയോഗിക്കുന്നത്, അഥവാ ആക്‌സസ് ചെയ്യുന്നത് നിങ്ങൾക്ക് ഒഴിവാക്കാവുന്നതാണ്. പുതുക്കിയ നയം പോസ്റ്റ് ചെയ്യുന്നതിന് ശേഷമുള്ള നിങ്ങളുടെ പ്ലാറ്റ്‌ഫോം /അല്ലെങ്കിൽ സേവനങ്ങളുടെ തുടർച്ചയായ ഉപയോഗം, ഭേദഗതികൾ നിങ്ങൾ സ്വീകരിച്ചതായും അംഗീകരിച്ചതായും സൂചിപ്പിക്കും, ഭേദഗതി വരുത്തിയ നയം നിങ്ങൾക്ക് ബാധ്യസ്ഥമായിരിക്കും.

12. അറിയിപ്പ്, പരാതി നിവാരണ സംവിധാനങ്ങൾ

ആപ്പ് വഴി ആക്‌സസ് ചെയ്യാവുന്ന ഉള്ളടക്കത്തിനോ പരസ്യങ്ങൾക്കോ ​​ജോഷ് ഉത്തരവാദിയല്ലെന്ന് പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്നാം കക്ഷിയുടെ അവകാശങ്ങൾ ലംഘിക്കുന്നതായി അവകാശപ്പെടുന്ന ഉള്ളടക്കത്തിലേക്കുള്ള ആക്‌സസ് നീക്കം ചെയ്യുന്നതിനും അല്ലെങ്കിൽ അപ്രാപ്‌തമാക്കുന്നതിനും /അല്ലെങ്കിൽ ജോഷിന്‍റെ അല്ലെങ്കിൽ മറ്റ് മൂന്നാം കക്ഷികളുടെ ബൗദ്ധിക സ്വത്തോ മറ്റ് അവകാശങ്ങളോ ലംഘിച്ചേക്കാവുന്ന പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ അവസാനിപ്പിക്കുന്നതിനുള്ള അവകാശം ജോഷിൽ അതിന്‍റെ വിവേചനാധികാരത്തിൽ നിക്ഷിപ്‌തമാണ്.

പരാതി നിവാരണ സംവിധാനം

പരാതികൾ കൈകാര്യം ചെയ്യുന്നതിന് ജോഷ് താഴെപ്പറയുന്ന സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്:

സേവന നിബന്ധനകൾ, എഗ്രിമെന്‍റ്, സ്വകാര്യതാ നയം, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയുടെ ലംഘനങ്ങൾ സംബന്ധിച്ച പരാതികളും ആവലാതികളും  ഇവിടെ പറഞ്ഞിരിക്കുന്ന പ്രോസസ്സിലൂടെ "റെസിഡന്‍റ് ഗ്രീവൻസ് ഓഫീസറെ" അറിയിക്കണം.

(a) ആപ്പിൽ സെൽഫ്- റിപ്പോർട്ട് ചെയ്യുക: എതിർക്കപ്പെടേണ്ട ഉള്ളടക്കത്തെക്കുറിച്ച് ആപ്പിലെ റിപ്പോർട്ട് കണ്ടന്‍റ് ഫീച്ചർ  ഉപയോഗിച്ച് നിങ്ങൾക്ക് ഉള്ളടക്കം റിപ്പോർട്ട് ചെയ്യാനും കഴിയും.

(b) ഇമെയിൽ: ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് 2000 നും അതിന് കീഴിൽ ഉണ്ടാക്കിയ നിയമങ്ങൾക്കും അനുസൃതമായി, ഗ്രീവൻസ് ഓഫീസറുടെ കോണ്ടാക്‌ട് വിവരങ്ങൾ താഴെ കൊടുക്കുന്നു:

ശ്രീ നാഗരാജ്

ഇമെയിൽ: grievance.officer@myJosh.in 

(c) പകരം, ഞങ്ങൾക്ക് എഴുതാം

ടു,

ശ്രീ നാഗരാജ്

ഗ്രീവൻസ് ഓഫീസർ

വെർസെ ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ്

11th ഫ്ലോർ, വിംഗ് E, ഹെലിയോസ് ബിസിനസ്സ് പാർക്ക്,

ഔട്ടർ റിംഗ് റോഡ്, കഡുബീസനഹള്ളി,

ബെംഗളൂരു -560103, കർണാടക, ഇന്ത്യ

ഞങ്ങളുടെ ഉൽപ്പന്നത്തിന്‍റെ ഒരു ഉപയോക്താവ് നേരിടുന്ന ഒരു പരാതിയോ മറ്റ് പ്രശ്‌നമോ താഴെയുള്ള വിലാസത്തിൽ ഇമെയിൽ വഴി സമർപ്പിക്കാവുന്നതാണ്. പരാതിയിൽ ഇനിപ്പറയുന്നവ നൽകണം: (i) പ്രസക്തമായ അക്കൗണ്ട് ഉടമയുടെ ഉപയോക്തൃനാമം (ii) പരാതിയുള്ള നിർദ്ദിഷ്ട ഉള്ളടക്കം/വീഡിയോ (iii) അത്തരമൊരു നടപടി  അഭ്യർത്ഥിക്കാനുള്ള കാരണം.

ജോഷിന് പരാതി തീർപ്പാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ പരാതിയിൽ ഉൾക്കൊള്ളിക്കണം. ജോഷിന് എല്ലാ അറിയിപ്പുകളും രേഖാമൂലം ആയിരിക്കണം, നേരിട്ട് ഡെലിവർ ചെയ്യുകയാണെങ്കിൽ യഥായോഗ്യം നൽകണം, അല്ലെങ്കിൽ റിട്ടേൺ രസീത് അഭ്യർത്ഥിച്ച് രജിസ്റ്റേർഡ് മെയിൽ വഴി അയയ്ക്കാം, അതല്ലെങ്കിൽ മുകളിലുള്ള വിലാസത്തിൽ ഫാസിമിലി ആയോ ഇമെയിൽ ആയോ നൽകാം.

ആപ്പ് ആക്‌സസ് ചെയ്യാനോ ഉപയോഗിക്കാനോ ഉള്ള നിയമങ്ങളും നിയന്ത്രണങ്ങളും സ്വകാര്യതാ നയവും നിബന്ധനകളും പ്രസിദ്ധീകരിക്കേണ്ട ഇൻഫർമേഷൻ ടെക്‌നോളജി (ഇന്‍റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ്, 2021-ലെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഈ ഡോക്യുമെന്‍റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ യൂസർ എഗ്രിമെന്‍റിന്റെ നിബന്ധനകൾ ഞാൻ വായിക്കുകയും മനസ്സിലാക്കുകയും ചെയ്‌തു, എന്‍റെ സ്വതന്ത്ര അഭിപ്രായത്തിൽ, അവയ്ക്ക് ബാധ്യസ്ഥമായിരിക്കുമെന്ന് ഞാൻ ഇതിനാൽ നിരുപാധികം അംഗീകരിക്കുന്നു.

ഈ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളോ ആശങ്കകളോ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ജോഷിന്‍റെ ഗ്രീവൻസ് ഓഫീസറെ ഇമെയിൽ വഴിയോ മെയിൽ വഴിയോ ബന്ധപ്പെടാം. "പ്രൈവസി ഗ്രീവൻസ്" എന്ന് വിഷയം വെച്ച് നിങ്ങളുടെ പരാതികൾ ഇമെയിൽ വിലാസത്തിലേക്ക് (ഇമെയിൽ വിലാസം ചേർക്കുക) അയക്കാം. ഇമെയിൽ വഴിയോ കത്ത് എഴുതിയോ മേൽപ്പറഞ്ഞ രീതികളിൽ ഗ്രീവൻസ് ഓഫീസറെ ബന്ധപ്പെടാം:

tower
inter circlw intercircle intercircle intercircle

Ohh Nooo!

There is no internet connection, please check your connection

TRY AGAIN

Ohh Nooo!

Landscape mode not supported, Please try Portrait.