ജനുവരി 2023

കമ്യൂണിറ്റി മാർഗ നിർദേശങ്ങൾ

ആമുഖം

ഈ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ("മാർഗ്ഗനിർദ്ദേശങ്ങൾ") ആണ് “നിങ്ങളുടെ” ‘ജോഷ്’ വെബ്ബ്സൈറ്റ്/മൊബൈൽ ആപ്ലിക്കേഷൻ (“പ്ലാറ്റ്ഫോം”) ഉപയോഗത്തെ നിയന്ത്രിക്കുന്നത്, ഹെലിയോസ് ബിസിനസ്സ് പാർക്ക്, 11th ഫ്ലോർ, വിംഗ് E, ഹെലിയോസ്  ബിസിനസ്സ് പാർക്ക്, ഔട്ടർ റിംഗ് റോഡ്, കഡുബീസനഹല്ലി, ബെംഗളൂരു- 560103, കർണാടക, ഇന്ത്യ എന്ന വിലാസത്തിൽ രജിസ്റ്റേർഡ് ഓഫീസ് ഉള്ള, ഇന്ത്യയിലെ നിയമങ്ങൾക്ക് കീഴിൽ സ്ഥാപിതമായ പ്രൈവറ്റ് കമ്പനിയായ വെർസെ ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ് (“വെർസെ” അഥവാ “ഞങ്ങളുടെ” അഥവാ “നമ്മുടെ” അഥവാ “ജോഷ്”) ആണ് അത് പ്രവർത്തിപ്പിക്കുന്നത്.  "നിങ്ങൾ", "നിങ്ങളുടെ", "ഉപയോക്താവ്", "ഉപയോക്താക്കൾ" എന്നീ സംജ്ഞകൾ ഈ സന്ദർഭം വെച്ചാണ് വായിക്കേണ്ടത്, അത് നിങ്ങളെ ആണ് ഉദ്ദേശിക്കുന്നത്.

ഈ ഡോക്യുമെന്റ് 2000-ലെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി പ്രസിദ്ധീകരിച്ചതാണ്, ഇൻഫർമേഷൻ ടെക്നോളജി (റീസണബിൾ സെക്യൂരിറ്റി പ്രാക്‌ടീസസ് ആന്റ് പ്രൊസീജർ ആന്റ് സെൻസിറ്റീവ് പേഴ്‌സണൽ ഡാറ്റ അഥവാ ഇൻഫർമേഷൻ) ചട്ടങ്ങൾ, 2011 ആന്റ് ഇൻഫർമേഷൻ ടെക്നോളജി (ഇന്‍റർമീഡിയറി ഗൈഡ്‍ലൈൻസ് ആന്റ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്)ചട്ടങ്ങൾ, 2021 ഉൾപ്പെടെയുള്ള പ്രസക്തമായ ചട്ടങ്ങളുമായി അത് ചേർത്ത് വായിക്കേണ്ടതാണ്.

എ. നിങ്ങളുടെ അംഗീകാരം

ഈ പ്ലാറ്റ്‌ഫോമിലെ കണ്ടന്റ്  കാണുന്നതിനോ പോസ്റ്റ് ചെയ്യുന്നതിനോ മുമ്പ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധയോടെ വായിക്കുക. ഈ പ്ലാറ്റ്‌ഫോമിൽ എന്തെങ്കിലും കണ്ടന്റ്  കാണുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുമ്പോൾ, ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും ബാധ്യസ്ഥമാണെന്ന് നിങ്ങൾ സമ്മതിക്കുകയാണ്.

ഈ മാർഗ്ഗനിർദ്ദേശങ്ങൾ സേവന നിബന്ധനകളുടെ അവിഭാജ്യ ഭാഗമായിരിക്കും. നിങ്ങൾ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ തുടങ്ങുമ്പോൾ, ഉപയോഗ നിബന്ധനകൾ, സ്വകാര്യതാ നയം, ഈ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ നിങ്ങൾക്ക് ബാധ്യസ്ഥമായിരിക്കും.

ഈ പ്ലാറ്റ്ഫോം വിവിധ സ്രോതസ്സുകളിൽ നിന്നുള്ള കണ്ടന്റ്  ഒരുമിപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നു. ഒരു മധ്യവർത്തി എന്ന നിലയിൽ വെർസെ വിവിധ തരത്തിലുള്ള കണ്ടന്റുകളിലേക്ക് ആക്‌സസ്സ് നൽകുന്നു. ഈ നയത്തിന്റെ ഉദ്ദേശ്യത്തിനായി, വെർസെയെ സംബന്ധിച്ചുള്ള ഏതൊരു റഫറൻസിലും അതിന്റെ അഫിലിയേറ്റുകൾ, ബിസിനസ്സ് പങ്കാളികൾ, മാതൃ കമ്പനി, അനുബന്ധ സ്ഥാപനങ്ങൾ, സഹോദര  സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ലോകം കൂടുതൽ പ്രാപ്യവും കണക്‌ടഡും ആക്കുന്നതിനും ഷെയർ ചെയ്യുന്നതിനും ജനങ്ങൾക്ക് ശക്തി പകരുകയാണ്  ഞങ്ങളുടെ ദൗത്യം. എല്ലാ ദിവസവും, തങ്ങളുടെ അനുഭവങ്ങൾ പങ്കിടാനും മറ്റുള്ളവരുടെ കണ്ണിലൂടെ ലോകത്തെ കാണാനും,  സുഹൃത്തുക്കളുമായും ലക്ഷ്യങ്ങൾക്കുമായും കണക്‌ട് ചെയ്യാനും ആൾക്കാർ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നു. പ്ലാറ്റ്‌ഫോമിൽ നടക്കുന്ന സംഭാഷണങ്ങൾ ശതകോടി ജനങ്ങളുടെ ഒരു കമ്മ്യൂണിറ്റിയുടെ വൈവിധ്യത്തെയാണ്  പ്രതിഫലിപ്പിക്കുന്നത്.

ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ ആളുകൾ സുരക്ഷിതർ ആയിരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

അതിനായി, ഒരു സെറ്റ് കമ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ഞങ്ങൾ ആവിഷ്ക്കരിച്ചിട്ടുണ്ട്, അത് താഴെ വിവരിച്ചിരിക്കുന്നു.

പ്ലാറ്റ്‌ഫോമിൽ ഏത് തരം ഉള്ളടക്കമാണ് അനുവദനീയമെന്നും, ഏത് തരം ഉള്ളടക്കമാണ് ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്‌ത് നീക്കം ചെയ്യേണ്ടതെന്നും മനസ്സിലാക്കാൻ ഈ നയങ്ങൾ നിങ്ങളെ സഹായിക്കും. ഞങ്ങളുടെ ആഗോള കമ്മ്യൂണിറ്റിയുടെ വൈവിധ്യം മൂലം, നിങ്ങൾക്ക് യോജിക്കാൻ കഴിയാത്തതോ, അലോസരപ്പെടുത്തുന്നതോ ആയ എന്തെങ്കിലും ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കില്ല എന്നത് ദയവായി ഓർക്കുക.

IT ആക്‌ടിന് കീഴിൽ മധ്യവർത്തി എന്ന നിലയിലാണ് വെർസെ ഈ പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നത്.

ഈ നയം/ ഉടമ്പടിയുടെ ("നയം") ആവശ്യത്തിന്,  കണ്ടന്റ്  എന്നാൽ ടെക്‌സ്‌റ്റ്, ഇമേജുകൾ, ഓഡിയോ,പ്ലാറ്റ്ഫോമിൽ പൊതുജനങ്ങൾക്കായി ഡിസ്പ്ലേ ചെയ്ത വീഡിയോ, പ്രക്ഷേപണം ചെയ്‌തത്, പ്രസിദ്ധീകരിച്ചത്, ഹോസ്റ്റ് ചെയ്‌തത്, ആശയവിനിമയം ചെയ്തത് എന്നിവ ഉൾപ്പെടെ, എന്നാൽ അതിൽ പരിമിതപ്പെടാതെ, ഏതൊരു മെറ്റീരിയലും എന്നാണ് അർത്ഥമാക്കുന്നത്. വ്യക്തമാക്കാം, കണ്ടന്റിൽ കമന്റുകളും ഹൈപ്പർലിങ്കുകളും ഉൾപ്പെടും.

ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ, ഈ നയത്തിന്റെ എല്ലാ നിബന്ധനകളും സേവന നിബന്ധനകളും സ്വകാര്യതാ നയവും നിങ്ങൾ അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഈ നിബന്ധനകളോട് എന്തെങ്കിലും വിയോജിപ്പ് ഉണ്ടെങ്കിൽ,ദയവായി ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് നിർത്തുക.

ബി. ഈ പ്ലാറ്റ്ഫോമിലെ കണ്ടന്റ്

2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ടിന്റെ വ്യവസ്ഥകൾക്കും അതിനോട് ചേർന്നു പോകുന്ന ചട്ടങ്ങൾക്കും കീഴിൽ അംഗീകരിക്കപ്പെട്ട ഒരു മധ്യവർത്തിയും ടെക്നോളജി ദാതാവുമാണ് വെർസെ. പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യുന്ന കണ്ടന്റ്  കണ്ടന്റ്  ദാതാക്കളിൽ നിന്നുള്ളതോ, ഉപയോക്താക്കൾ പോസ്റ്റ് ചെയ്തതോ ആകാം. കണ്ടന്റിന്റെ കാര്യത്തിൽ വെർസെയ്ക്ക് നിയന്ത്രണമില്ല, കണ്ടന്റിന്റെ കൃത്യത, വാലിഡിറ്റി അഥവാ നിയമസാധുത എന്നിവ ഉറപ്പ് നൽകുന്നുമില്ല. വെർസെ എല്ലാ വാറന്റികളും നിരാകരിക്കുന്നു, സിവിൽ അല്ലെങ്കിൽ ക്രിമിനൽ നിയമപ്രകാരമുള്ള ഏതെങ്കിലും ലംഘനങ്ങൾക്ക് ബാധ്യസ്ഥമായിരിക്കില്ല.

പ്ലാറ്റ്‌ഫോമിലെ കണ്ടന്റ്  വെർസെയുടെ ഉടമസ്ഥതയിൽ അല്ലാത്തതിനാൽ, പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തതോ ലഭ്യമായതോ ആയ ഏതെങ്കിലും കണ്ടന്റിന്റെ കാര്യത്തിൽ അത് ഉത്തരവാദി ആയിരിക്കില്ല.

കണ്ടന്റ്  പോസ്റ്റ് ചെയ്യുന്നത് ഉത്തമ വിശ്വാസത്തോടെ വിദ്യാഭ്യാസം, വിനോദം, വിമർശനം അല്ലെങ്കിൽ വിവരങ്ങൾ പ്രചരിപ്പിക്കൽ എന്നിവയുൾപ്പെടെ നിയമപരവും വാണിജ്യേതരവുമായ ഉദ്ദേശ്യങ്ങൾക്ക് മാത്രം ആയിരിക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു.

ഒരു ഓട്ടോമേറ്റഡ് ഉപകരണം, സ്‌ക്രിപ്റ്റ്, ബോട്ട്, സ്പൈഡർ, ക്രോളർ അഥവാ സ്‌ക്രാപ്പർ എന്നിവ ഉൾപ്പെടെ, എന്നാൽ അതിൽ പരിമിതപ്പെടാതെ, ഏതെങ്കിലും അനധികൃത മാർഗത്തിൽ നിങ്ങൾ കണ്ടന്റ്  ആക്‌സസ് ചെയ്യാനോ പോസ്റ്റ് ചെയ്യാനോ പാടില്ല.

പ്ലാറ്റ്‌ഫോമിൽ കണ്ടന്റ്  ദുരുദ്ദേശ്യത്തോടെ പോസ്‌റ്റ് ചെയ്യാനോ, കണ്ടന്റ്  പോസ്റ്റ് ചെയ്യാൻ അനധികൃത മാർഗ്ഗം ഉപയോഗിക്കാനോ പാടില്ല.

പോസ്‌റ്റ് ചെയ്‌ത കണ്ടന്റ്   നിയമപരമാണെന്നും, വെർസെ മുഖേന കണ്ടന്റ്  പ്രസിദ്ധീകരിക്കുന്നതോ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നതോ വിതരണം ചെയ്യുന്നതോ ആയ രാജ്യങ്ങളിലെ കണ്ടന്റിന് ബാധകമായ നിയമങ്ങൾ, ചട്ടങ്ങൾ, നിയന്ത്രണങ്ങൾ, നയങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ /അല്ലെങ്കിൽ മാനദണ്ഡങ്ങൾ എന്നിവ ലംഘിക്കുന്നില്ലെന്നും നിങ്ങൾ സമ്മതിക്കുന്നു. പ്ലാറ്റ്‌ഫോമിൽ കണ്ടന്റ്  പോസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് അധികാരമുണ്ടെന്ന് നിങ്ങൾ സ്ഥിരീകരിക്കുന്നു. പ്ലാറ്റ്‌ഫോമിൽ ഏതെങ്കിലും വിവരമോ കണ്ടന്റോ പ്രസിദ്ധീകരിക്കാൻ വെർസെയ്ക്ക് ബാധ്യതയില്ല, ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകിയോ അല്ലാതെയോ സ്വന്തം വിവേചനാധികാരത്തിൽ ഏതെങ്കിലും കണ്ടന്റ്  നീക്കം ചെയ്യാവുന്നതുമാണ്.

ഉള്ളടക്കവും പെരുമാറ്റ നയങ്ങളും ഞങ്ങളുടെ ഉപയോക്താക്കൾക്ക് ഗുണപരമായ അനുഭവം ഉറപ്പാക്കാൻ സഹായിക്കുന്നു. പ്ലാറ്റ്‌ഫോമിൽ വരാനും തുടരാനും യോഗ്യത നേടുന്നതിന്, ഞങ്ങളുടെ നയങ്ങൾ പ്രകാരം നിങ്ങളുടെ ഉള്ളടക്കം മികച്ച കീഴ്‌വഴക്കങ്ങൾ പാലിക്കണം, ഉള്ളടക്കം ഇതായിരിക്കരുത്:

1. വിദ്വേഷ പ്രസംഗം, വിവേചനം

പ്ലാറ്റ്ഫോമിൽ മറ്റുള്ളവരോട് മാന്യതയോടെയും ആദരവോടെയും സഹാനുഭൂതിയോടെയും പെരുമാറുക. പ്ലാറ്റ്‌ഫോമിൽ ആരോഗ്യകരമായ വിയോജിപ്പ് സഭ്യമായും സദുദ്ദേശ്യപരമായും പ്രകടനങ്ങൾ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. മറ്റൊരു ഉപയോക്താവിനെ ദ്രോഹിക്കാനോ അവർക്ക് മാനസിക വിഷമമോ ബുദ്ദിമുട്ടോ ഉളവാക്കാൻ ഉദ്ദേശിച്ചുള്ള വിദ്വേഷം വ്യക്തിപരമായ ആക്രമണങ്ങൾ, പരസ്യ സംഭാഷണം അല്ലെങ്കിൽ അനാവശ്യ അഭിപ്രായ വ്യത്യാസങ്ങൾ എന്നിവ ഞങ്ങൾ അനുവദിക്കില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ വംശീയമോ വർഗീയമോ ആയ ആക്ഷേപകരമായ അല്ലെങ്കിൽ അവരുടെ ദേശീയ വംശത്വം, ലിംഗഭേദം, ലിംഗത്വം, ജെൻഡർ ഐഡന്റിറ്റി, ലൈംഗിക ഓരിയന്റേഷൻ, മതപരമായ ബന്ധം, വൈകല്യങ്ങൾ അല്ലെങ്കിൽ രോഗങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി അവരെ ഇകഴ്ത്തുന്ന അഭിപ്രായങ്ങൾ വെറുപ്പുളവാക്കുന്നതോ വിവേചനപരമോ ആയ പരാമർശത്തിന്റെ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. അത്തരം ഉള്ളടക്കം പങ്കിടാൻ മറ്റ് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവും ഞങ്ങൾ നിരോധിക്കുന്നു. പ്രൊഫൈൽ ഇമേജിലോ പ്രൊഫൈൽ ഹെഡറിലോ വിദ്വേഷകരമായ ചിത്രങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കാൻ നിങ്ങൾക്ക് അനുവാദമില്ല. നിങ്ങളുടെ യൂസർ നെയിം, ഡിസ്പ്ലേ നാമം അല്ലെങ്കിൽ പ്രൊഫൈൽ ബയോ എന്നിവ നിങ്ങൾ അധിക്ഷേപകരമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നതായി തോന്നുന്ന വിധത്തിൽ അല്ലെങ്കിൽ മറ്റ് ഉപയോക്താക്കൾക്ക് (ഉപയോക്താക്കൾക്ക്) ഉപദ്രവമുണ്ടാക്കുന്നതോ വിദ്വേഷം പ്രകടിപ്പിക്കുന്നതോ ആയി ന്യായമായും തോന്നാവുന്ന വിധത്തിൽ മാറ്റം വരുത്താൻ പാടില്ല.

ചില കണ്ടന്റുകൾ പോസ്റ്റ് ചെയ്യാനോ, അപ്‍ലോഡ്, സ്ട്രീം, ഷെയർ ചെയ്യാനോ പാടില്ല:

  • പേര്, ചിഹ്നം, ലോഗോ, മാപ്പുകൾ, പതാകകൾ, മുദ്രാവാക്യങ്ങൾ അല്ലെങ്കിൽ വിദ്വേഷവും വിവേചനവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഉൾപ്പെടുന്ന ഉള്ളടക്കം.
  • മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട പരിഷ്ക്കരണ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന, പിന്തുണയ്ക്കുന്ന, പരസ്യം ചെയ്യുന്ന  ഉള്ളടക്കം.
  • അക്രമം, വിദ്വേഷം, വേർതിരിവ് അല്ലെങ്കിൽ വിവേചനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം.
  • മതം, ജാതി, സ്ത്രീവിരുദ്ധത, LGBTQ മുതലായവയ്‌ക്കെതിരായ വിദ്വേഷപരമായ ആശയത്തെ പിന്തുണയ്ക്കുന്ന ഉള്ളടക്കം.

2. മതപരമായി വിദ്വേഷകരമായ ഉള്ളടക്കം

നിങ്ങളുടെ അതേ വീക്ഷണങ്ങളോ വിശ്വാസങ്ങളോ പങ്കിടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും മറ്റുള്ളവരുടെ മതപരമായ വിശ്വാസങ്ങളോടും ബോധ്യങ്ങളോടും എല്ലായ്‌പ്പോഴും ആദരവ് പുലർത്തണം. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ അവരുടെ മതത്തെയോ ആചാരങ്ങളെയോ അവഹേളിക്കുന്നതോ ആയ ഒന്നും പ്രസിദ്ധപ്പെടുത്തരുത്.

3. ഭീകരവാദവും തീവ്രവാദവും

പ്ലാറ്റ്‌ഫോമിലെ അപകടകരമായ പ്രവർത്തനങ്ങളെ നിങ്ങൾ ഭീഷണിപ്പെടുത്താനോ പ്രോത്സാഹിപ്പിക്കാനോ പാടില്ല. പ്രത്യേകിച്ചും തീവ്രവാദം, വിഘടനം, വ്യക്തിക്കോ സ്വത്തിനോ എതിരായ അക്രമം എന്നിവക്ക് ഉത്തേജനം നൽകുന്നതിനോ, അല്ലെങ്കിൽ ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പ്രതിരോധം, സുരക്ഷ അല്ലെങ്കിൽ പരമാധികാരം, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം എന്നിവയ്ക്ക് ഭീഷണി ഉയർത്തുന്നതിനോ, അല്ലെങ്കിൽ മറ്റൊരു രാജ്യത്തെ അപമാനിക്കുന്നതിനോ നിങ്ങൾ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കരുത്. ഒരു തീവ്രവാദി അല്ലെങ്കിൽ ദേശവിരുദ്ധ സംഘടനയുടെ പേരിൽ നടപടിയെടുക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതോ പ്രേരിപ്പിക്കുന്നതോ ആയ, അഥവാ അത്തരം സംഘടനകളുടെ ലക്ഷ്യങ്ങൾക്കായി റിക്രൂട്ട് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കവും നിങ്ങൾ പോസ്റ്റ് ചെയ്യരുത്. ഈ പ്ലാറ്റ്‌ഫോമിൽ  നിയമാനുസൃതമായ പ്രതിഷേധങ്ങൾക്കിടെ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നതിന് പിന്തുണയോ അംഗീകാരമോ സ്വരൂപിക്കരുത്, നേടരുത് അല്ലെങ്കിൽ അക്രമം ഉളവാക്കുന്ന ഭീകരത, ഗൂഢാലോചന ശൃംഖലകൾ സൃഷ്ടിക്കരുത്.

4. അക്രമ, ഗ്രാഫിക് കണ്ടന്റ്

  • മനുഷ്യൻ

മറ്റൊരാൾക്കെതിരെ ശാരീരിക ഉപദ്രവത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ ഭീഷണി നിങ്ങൾ പ്ലാറ്റ്ഫോം ഉപയോഗിക്കരുത്. മോഷണം, അതിക്രമം, അന്യായമായ തടങ്കൽ, ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ട ഏത് ഭീഷണിയും ഇതിൽ ഉൾപ്പെടുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ, അക്രമ സംഭവങ്ങൾ, അല്ലെങ്കിൽ പ്രത്യേക അക്രമ മാർഗങ്ങൾ എന്നിവയെ കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യാൻ ഈ പ്ലാറ്റ്ഫോം അതിന്റെ ഉപയോക്താക്കളെ അനുവദിക്കുന്നില്ല, പ്രത്യേകിച്ചും ദുർബലരായ കമ്മ്യൂണിറ്റികളോ ഗ്രൂപ്പുകളോ പ്രാഥമിക ലക്ഷ്യങ്ങളോ ഇരകളോ ആയിരിക്കുന്നതോ അല്ലെങ്കിൽ അത്തരം പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്നതോ മഹത്വവൽക്കരിക്കുന്നതോ ആയ ഉള്ളടക്കം. ഏതെങ്കിലും വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ വികാരങ്ങളെ നേരിട്ട് ഹനിക്കുന്നതോ വ്രണപ്പെടുത്തുന്നതോ ആയ ഇവന്റുകൾ ആഘോഷിക്കുന്നത് ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ ഒരു തരത്തിലും അക്രമത്തെ മഹത്വവൽക്കരിക്കാൻ പ്ലാറ്റ്ഫോം അനുവദിക്കുന്നില്ല. പീഡനം, പരിക്കുകൾ, മാനസിക ക്ലേശങ്ങൾ, മരണം, ശാരീരിക ഉപദ്രവം, തട്ടിക്കൊണ്ടുപോകൽ, തട്ടിക്കൊണ്ടുപോകൽ അല്ലെങ്കിൽ മറ്റ് അക്രമാസക്തമായ ഉള്ളടക്കം എന്നിവ ചിത്രീകരിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണം.ഞങ്ങൾ ഉള്ളടക്കം അനുവദിക്കുമെങ്കിലും, പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സ്വരൂപിക്കാൻ ആളുകളെ സഹായിക്കുന്നതിന്  ചില പരിമിതികളോടെ ആയിരിക്കും.

നിങ്ങൾ ഇപ്പറയുന്നവ പോസ്റ്റ്, ഷെയർ, അപ്‍ലോഡ് അഥവാ സ്ട്രീം ചെയ്യരുത്:

  • മെഡിക്കൽ സെറ്റിംഗ്‌സിൽ അല്ലാതെ ആൾക്കാരെയോ മൃതദേഹങ്ങളെയോ സംബന്ധിക്കുന്ന വീഡിയോകൾ
  • പരസ്പ്പരമുള്ള അക്രമങ്ങൾ കാണിക്കുന്ന വീഡിയോകളും ഫോട്ടോകളും.
  • അക്രമത്തിൽ ഒരാളുടെ മരണം കാട്ടുന്ന കണ്ടന്റ്
  •  മൃഗം

യഥാർത്ഥ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതോ, വിഛേദിച്ച, വികൃതമാക്കിയ, കത്തിച്ച മൃഗാവശിഷ്ടങ്ങളോ മൃഗങ്ങളോടുള്ള ക്രൂരതയോ കാണിക്കുന്ന ഞെട്ടിപ്പിക്കുന്ന, ക്രൂരവിനോദപരമായ, അമിതമായ ഗ്രാഫിക്കുള്ള കണ്ടന്റ്  നിങ്ങൾ പോസ്റ്റ് ചെയ്യരുത്.

നിങ്ങൾ ഇപ്പറയുന്നവ പോസ്റ്റ്, ഷെയർ, അപ്‍ലോഡ് അഥവാ സ്ട്രീം ചെയ്യരുത്:

വ്യക്തമായ നിർമ്മാണമോ ഭക്ഷണ ഉപഭോഗമോ ഭക്ഷണം തയ്യാറാക്കുന്നതോ ഇല്ലെങ്കിൽ മനുഷ്യർ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് കാണിക്കുന്ന വീഡിയോകൾ.

  • പുനരുജ്ജീവിക്കാത്ത ശരീര ഭാഗത്തെ വന്യമായ രീതിയിലുള്ള മുറിഞ്ഞു മാറുന്നത് കാണിക്കുന്ന വിധം മൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ  ചിത്രങ്ങൾ അഥവാ വീഡിയോകൾ.
  • മൃഗങ്ങളെ ജീവനോടെ പീഡിപ്പിക്കുന്ന ദൃശ്യമുള്ള വീഡിയോകൾ അഥവാ ചിത്രങ്ങൾ.
  • മൃഗങ്ങളുടെ വേർപെട്ട, പൊള്ളലേറ്റ, കുത്തിമുറിച്ച, വെന്തുപോയ അവശിഷ്ടങ്ങൾ.

5. കുട്ടികളുടെ സുരക്ഷ

18 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും ഉൾപ്പെടുന്ന പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷ, ജോഷിൽ ഇവിടെ ഒരു പ്രധാന കാര്യമാണ്, ഈ പ്ലാറ്റ്ഫോം അത് സംരക്ഷിക്കുന്ന കാര്യം ഗൗരവത്തോടെയാണ് കാണുന്നത്. അതിനാൽ, പ്രായപൂർത്തിയാകാത്തവരോ കുട്ടികളായി കാണപ്പെടുന്നവരോ ഉൾപ്പെടുന്ന ഏതെങ്കിലും ലൈംഗിക അല്ലെങ്കിൽ  അശ്ലീല ഉള്ളടക്കം ജോഷ് നിരോധിക്കുന്നു. ഇതിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളും കുട്ടികളുടെ അശ്ലീലസാഹിത്യവും, ശിശു ലൈംഗിക പീഡനവും, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവരെയോ അല്ലെങ്കിൽ അങ്ങനെ കാണപ്പെടുന്ന ഒരാളെയോ ചിത്രീകരിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഫാന്റെസി ഉള്ളടക്കം (ഉദാ. കഥകൾ, "ലോലി"/ആനിമേഷൻ കാർട്ടൂണുകൾ) ഉൾപ്പെടെയുള്ള മറ്റേതെങ്കിലും ഉള്ളടക്കം ഉൾപ്പെടുന്നു. സന്ദർഭത്തെ ആശ്രയിച്ച്, ചില സന്ദർഭങ്ങളിൽ പൂർണ്ണമായും വസ്ത്രം ധരിച്ച് പരസ്യമായി ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത പ്രായപൂർത്തിയാകാത്തവരുടെ ചിത്രീകരണങ്ങളും ഇതിൽ ഉൾപ്പെടാം. ഇത്തരത്തിലുള്ള ആനിമേറ്റഡ് ഉള്ളടക്കം ഉൾപ്പെടെ ലൈംഗികത പ്രകടമാക്കുന്നതോ സന്തോഷിപ്പിക്കുന്നതോ ആയ ഉള്ളടക്കം ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അനുവദിക്കില്ല. ചില അധികാരപരിധികളിൽ നിയമപരമായ പിഴകൾക്ക് ഇടവരുത്തുക, സമ്മതമില്ലാത്ത ചിത്രങ്ങൾ പങ്കിടുന്നതിലൂടെ ഞങ്ങളുടെ ഉപയോക്താക്കൾക്ക് ദോഷം വരുത്തുക (ഉദാഹരണത്തിന്, പ്രതികാര അശ്ലീലം) പോലുള്ള നിരവധി റിസ്ക്കുകൾ ലൈംഗിക ഉള്ളടക്കത്തിൽ ഉണ്ട്. കൂടാതെ, പ്രത്യക്ഷമായ ലൈംഗിക ഉള്ളടക്കം ചില സംസ്കാരങ്ങൾക്കുള്ളിൽ കുറ്റകരമായേക്കാം. വിദ്യാഭ്യാസപരമോ ഡോക്യുമെന്‍ററിയോ ശാസ്ത്രീയമോ കലാപരമോ ആയ ആവശ്യങ്ങൾക്കായി നഗ്നതയ്ക്കും ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കത്തിനും ചുറ്റുമുള്ള ഒഴിവാക്കലുകൾ ഞങ്ങൾ അനുവദിക്കും. പ്രായപൂർത്തിയാകാത്തവരോ കുട്ടികളോ ഉൾപ്പെടുന്ന ഒരു ഉള്ളടക്കത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, അത് പോസ്റ്റ് ചെയ്യരുത്.

ചില കണ്ടന്റ്  പോസ്റ്റ്, ഷെയർ, അപ്‍ലോഡ് അഥവാ സ്ട്രീം ചെയ്യരുത്:

  • പ്രായപൂർത്തിയാകാത്തവർ ലൈംഗികതയിൽ ഉൾപ്പെട്ടിട്ടുള്ള അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗികവൽക്കരിക്കുന്ന ഉള്ളടക്കം.
  • നഗ്നത, അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗിക പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം.
  • ഒരു കുട്ടി വസ്ത്രം ഊരുന്ന ദൃശ്യമുള്ള ഉള്ളടക്കം

6. അഡൽറ്റ് നഗ്നതയും ലൈംഗിക ഉള്ളടക്കവും

നഗ്നത, അശ്ലീലം അല്ലെങ്കിൽ മറ്റേതെങ്കിലും ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്ലാറ്റ്‌ഫോമിൽ ജോഷ് അനുവദിക്കില്ല. ഏതെങ്കിലും തരത്തിലുള്ള ഉഭയകക്ഷി സമ്മതമില്ലാത്ത ലൈംഗിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതോ സമ്മതമില്ലാത്ത ലൈംഗിക പ്രവൃത്തിയോ അടുപ്പമുള്ള ചിത്രങ്ങളോ മുതിർന്നവരുടെ ലൈംഗിക അഭ്യർത്ഥനയോ പങ്കിടുന്നതോ ആയ ഉള്ളടക്കവും പ്ലാറ്റ്‌ഫോം അനുവദിക്കില്ല. നഗ്നതയിലും ലൈംഗിക ഉള്ളടക്കത്തിലും സ്തനങ്ങൾ, ജനനേന്ദ്രിയങ്ങൾ, മലദ്വാരം അല്ലെങ്കിൽ നിതംബം എന്നിവ ഉൾപ്പെടുന്ന ഏതെങ്കിലും തരത്തിലുള്ള ഉള്ളടക്കം ഉൾപ്പെടുന്നു അല്ലെങ്കിൽ ലൈംഗിക പ്രവർത്തി അനുകരിക്കാനും പ്രദർശിപ്പിക്കാനും സൂചിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഏതെങ്കിലും ആംഗ്യം ഉൾപ്പെടുന്നു. വിദ്യാഭ്യാസം, ഡോക്യുമെന്ററി, പൊതുവായ അവബോധം അല്ലെങ്കിൽ കലാപരമായ ആവശ്യങ്ങൾ എന്നിവക്കായി പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം ഞങ്ങൾ അനുവദിക്കും.

7. സൈബർബുള്ളിയിംഗും ശല്യപ്പെടുത്തലും

ഉപയോക്താക്കൾക്ക് നാണക്കേട്, അപമാനം, ഭീഷണിപ്പെടുത്തൽ, അല്ലെങ്കിൽ ശല്യപ്പെടുത്തൽ എന്നിവയെ ഭയപ്പെടാതെ അഭിപ്രായം സുരക്ഷിതമായി പ്രകടിപ്പിക്കാൻ കഴിയണം. അസഭ്യമായ ഉള്ളടക്കം വ്യക്തികളിൽ ഉണ്ടാക്കുന്ന മാനസിക ക്ലേശം ഞങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നു, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ അധിക്ഷേപകരമായ ഉള്ളടക്കമോ പെരുമാറ്റമോ ഞങ്ങൾ സഹിക്കില്ല. ഒരാളുടെ വ്യക്തിപരമായ പ്രവർത്തനത്തെ തരംതാഴ്ത്തുകയോ അപമാനിക്കുകയോ ചെയ്യുന്ന ഉള്ളടക്കം പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യും. മറ്റൊരു വ്യക്തിയെ ശല്യപ്പെടുത്തുന്നതോ ഏതെങ്കിലും വ്യക്തിയെ തരംതാഴ്ത്താനോ അപമാനിക്കാനോ ഉദ്ദേശിച്ചുള്ളതോ ആയ  ഉള്ളടക്കങ്ങൾ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

8. ആത്മഹത്യയും സ്വയം ക്ഷതമേൽപ്പിക്കലും

ആത്മഹത്യ, സ്വയം ഉപദ്രവിക്കൽ അല്ലെങ്കിൽ അപകടകരമായ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രോത്സാഹനം നൽകുന്ന പങ്കാളിത്തം അടങ്ങുന്ന ഉള്ളടക്കം പ്ലാറ്റ്‌ഫോമിൽ അനുവദനീയമല്ല. സ്വയം ഉപദ്രവിക്കുന്നതും സ്വയം മുറിവേൽപ്പിക്കുന്നതും ആത്മഹത്യയെ മഹത്വവൽക്കരിക്കുന്നതുമായ ഉള്ളടക്കം, അതുപോലെ തന്നെ ആത്മഹത്യ അല്ലെങ്കിൽ സ്വയം ഉപദ്രവിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുന്ന പോസ്റ്റ് എന്നിവ നിരോധിച്ചിരിക്കുന്നു. ഗുരുതരമായ പ്രശ്‌നങ്ങൾ നേരിടുന്നവരെ പിന്തുണയ്ക്കുന്ന ഉള്ളടക്കം അനുവദനീയമാണ്.

9.സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം

ഉപയോക്താക്കൾ മറ്റുള്ളവരുടെ സ്വകാര്യതയോട് ആദരവ് പുലർത്തുമെന്നാണ് ജോഷ് പ്രതീക്ഷിക്കുന്നത്. മറ്റൊരു വ്യക്തിയുടെ അല്ലെങ്കിൽ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പങ്കിടുന്നതിൽ നിന്നും അല്ലെങ്കിൽ പ്രസിദ്ധീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിൽ നിന്നും നിങ്ങൾ വിട്ടുനിൽക്കണം. കോൺടാക്റ്റ് വിവരങ്ങൾ, വിലാസം, സാമ്പത്തിക വിവരങ്ങൾ, ആധാർ നമ്പർ, പാസ്‌പോർട്ട് വിവരങ്ങൾ എന്നിവയുൾപ്പെടെ ഒരാളുടെ സ്വകാര്യ വിവരങ്ങളോ സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങളോ വെളിപ്പെടുത്തുന്ന ഉള്ളടക്കം അല്ലെങ്കിൽ അത്തരം വിവരങ്ങൾ വെളിപ്പെടുത്താനോ ഉപയോഗിക്കാനോ ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു, അത് അനുവദനീയമല്ല.

10. തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും

ശരിക്കും നടന്നിട്ടില്ലാത്ത പ്രവർത്തനങ്ങളോ സംഭവങ്ങളോ കൃത്രിമമായി ചമച്ച് വഞ്ചിക്കാനോ, തട്ടിപ്പ് നടത്താനോ, തെറ്റിദ്ധരിപ്പിക്കാനോ ഉദ്ദേശിക്കുന്ന ഓഡിയോ, വീഡിയോ, അഥവാ ഇമേജ് ഞങ്ങൾ അനുവദിക്കുന്നതല്ല. അത്തരം ഉള്ളടക്കം ന്യായമായ ഒരു വ്യക്തിക്ക് അടിസ്ഥാനപരമായി വ്യത്യസ്തമായ ധാരണയോ മതിപ്പോ ഉണ്ടാക്കുന്നുവെങ്കിൽ, അത് ഗ്രൂപ്പുകൾക്കോ ​​വ്യക്തികൾക്കോ ​​കാര്യമായ ദോഷം വരുത്തിയേക്കാം, അല്ലെങ്കിൽ തിരഞ്ഞെടുപ്പ് അല്ലെങ്കിൽ നാഗരിക പ്രക്രിയകളിലെ പങ്കാളിത്തത്തെയോ വിശ്വാസത്തെയോ ഗണ്യമായി ദുർബലപ്പെടുത്തുന്നുവെങ്കിൽ ഇതിൽ ഉൾപ്പെടുന്നു. ട്രാഫിക് സൃഷ്ടിക്കുന്നതിനോ അവരുടെ ഫോളോവേഴ്‌സ് അല്ലെങ്കിൽ കാഴ്‌ചകൾ, കമന്റുകൾ, ഷെയറുകൾ എന്നിവ വർദ്ധിപ്പിക്കുന്നതിനോ കൃത്രിമമോ ​​അന്യായമോ ​​ആയ വഴികൾ ഉപയോഗിക്കുന്നതിൽ നിന്ന് ഉപയോക്താക്കൾ വിട്ടുനിൽക്കണം.

11. ഐഡന്റിറ്റി മോഷണം, ആൾമാറാട്ടം

ഉള്ളടക്കത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ഉപയോക്താക്കളെ കബളിപ്പിക്കുന്നതിനോ തെറ്റിദ്ധരിപ്പിക്കുന്നതിനോ വേണ്ടി മറ്റൊരു വ്യക്തിയോ ബ്രാൻഡോ സ്ഥാപനമോ ആയി ആൾമാറാട്ടം നടത്തുകയോ ചമയുകയോ ചെയ്യരുത്. നിങ്ങൾ സ്വമേധയാ വെരിഫൈ ചെയ്യണമെന്നും, നിങ്ങളുടെ പ്രൊഫൈലിൽ നൽകിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും കൃത്യമാണെന്നും ഒരു തരത്തിലും ആൾമാറാട്ടം ഉറപ്പാക്കണമെന്നും നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

12. അസഭ്യ ഭാഷയും അശ്ലീലതയും

അങ്ങേയറ്റം നീചമോ ഞെട്ടിപ്പിക്കുന്നതോ ആയ ഉള്ളടക്കം ഞങ്ങൾ അനുവദിക്കില്ല, പ്രത്യേകിച്ച് വിഷയമായ അക്രമത്തെയോ കഷ്ടപ്പാടുകളെയോ പ്രോത്സാഹിപ്പിക്കുന്നതോ മഹത്വവൽക്കരിക്കുന്നതോ ആയ ഉള്ളടക്കം. ചില സാഹചര്യങ്ങൾക്ക് ഞങ്ങൾ ഒഴിവാക്കലുകൾ അനുവദിക്കും, ഉദാഹരണത്തിന്, വാർത്താ പ്രാധാന്യമുള്ളതോ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതോ ആയ ഉള്ളടക്കം. അക്രമമോ, പൊതുജന സുരക്ഷക്ക് ഭീഷണിയോ ഉണ്ടെന്ന് കണ്ടാൽ, ഞങ്ങൾ അക്കൗണ്ട് വിലക്കുന്നതാണ്, ആവശ്യം വന്നാൽ ഉചിതമായ സമയത്ത് ബന്ധപ്പെട്ട അധുകൃതരുമായി ചേർന്ന് നടപടി എടുക്കും.

13. ദുഷ്ടലാക്കോടെയുള്ള പ്രോഗ്രാമുകൾ

സ്ഥിരീകരിക്കാത്ത,തെറ്റായ, തെറ്റിദ്ധരിപ്പിക്കുന്ന, എന്നാൽ വസ്തുതാപരമെന്ന് തോന്നാവുന്ന വിവരങ്ങൾ അറിഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ ചെയ്യരുത്. ഫോട്ടോഷോപ്പ് ചെയ്‌ത ചിത്രങ്ങളോ കൃത്രിമ  വീഡിയോകളോ ഉൾപ്പെടെ, മോർഫ് ചെയ്‌തതോ കൃത്രിമത്വമുള്ള മീഡിയയ്‌ക്കെതിരെ ഞങ്ങൾക്ക് വിട്ടുവീഴ്ച്ചയില്ലാത്ത നയമാണ് ഉള്ളത്. പൗര കേന്ദ്രീകൃത പ്രക്രിയകളെ ബാധിച്ചേക്കാവുന്ന ഉള്ളടക്കത്തെ ഞങ്ങൾ അംഗീകരിക്കുന്നില്ല. രാഷ്ട്രീയ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇടപെടുന്ന യാതൊരു ഉള്ളടക്കവും ഞങ്ങൾ അനുവദിക്കില്ല. ഈ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം ആധികാരികമാണെന്നും വിശ്വസനീയവും സ്ഥിരീകരിക്കാവുന്നതുമായ ഉറവിടത്തിൽ നിന്നുള്ളതാണെന്നും സാധ്യമായിടത്തോളം നിങ്ങൾ ഉറപ്പാക്കേണ്ടതാണ്.

14. നിയമവിരുദ്ധ പ്രവർത്തനങ്ങളും, നിയന്ത്രിത വസ്തുക്കളും

ഞങ്ങൾ ചില നിയന്ത്രിത വസ്തുക്കളുടെ വ്യാപാരം, വിൽപ്പന, പ്രമോഷൻ, ഉപയോഗം എന്നിവയും, അതുപോലെ ക്രിമിനൽ പ്രവർത്തനങ്ങളുടെ അവതരണവും പ്രമോഷനും  നിരോധിക്കുന്നു.മേഖലയിൽ, അഥവാ ലോകത്തു തന്നെ മിക്കിടത്തും നിയമവിരുദ്ധമോ നിയന്ത്രിതമോ ആയ പ്രവർത്തനങ്ങളുമായോ ചരക്കുകളുമായോ ബന്ധപ്പെട്ട ചില ഉള്ളടക്കങ്ങൾ,  പ്രവർത്തനങ്ങളോ ഉൽപ്പന്നങ്ങളോ പോസ്റ്റിംഗിന്റെ നിയമാധികാരപരിധിയിൽ നിയമാനുസൃതമാണെങ്കിലും, നീക്കം ചെയ്യപ്പെട്ടേക്കാം. വിദ്യാഭ്യാസപരവും ശാസ്ത്രീയവും കലാപരവും വാർത്താപ്രാധാന്യമുള്ളതുമായ ഉള്ളടക്കം പോലെ പൊതുജനങ്ങൾക്ക് ഗുണപ്രദമാകുന്ന ഉള്ളടക്കത്തിന് ഞങ്ങൾ ഒഴിവാക്കലുകൾ അനുവദിക്കുന്നുണ്ട്. ആയുധങ്ങൾ, തോക്കുകൾ, സ്‌ഫോടകവസ്തുക്കൾ, നിയമവിരുദ്ധ സാധനങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ, നിയന്ത്രിത വസ്തുക്കൾ, മയക്കുമരുന്ന്, നിയന്ത്രിത പദാർത്ഥങ്ങൾ, ലൈംഗിക സേവനങ്ങൾ അഭ്യർത്ഥിക്കുക അല്ലെങ്കിൽ വിൽക്കുക എന്നിവ പ്രോത്സാഹിപ്പിക്കുന്നതോ വിൽക്കുന്നതോ ആയ ഉള്ളടക്കം പ്ലാറ്റ്‌ഫോമിൽ അനുവദനീയമല്ല, കർശനമായി നിരോധിച്ചിരിക്കുന്നു.

കള്ളപ്പണം വെളുപ്പിക്കൽ അല്ലെങ്കിൽ ചൂതാട്ടവുമായി ബന്ധപ്പെട്ടതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം കർശനമായി നിരോധിച്ചിരിക്കുന്നു.

കമ്പ്യൂട്ടർ വൈറസുകൾ, ക്ഷുദ്രവെയർ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉറവിടത്തിന്റെ പ്രവർത്തനക്ഷമത നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള മറ്റേതെങ്കിലും തരത്തിലുള്ള കമ്പ്യൂട്ടർ കോഡ് എന്നിവ അടങ്ങിയ ഉള്ളടക്കം പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യാൻ അനുവദിക്കില്ല. നിങ്ങൾ പോസ്റ്റുചെയ്ത ഉള്ളടക്കം നിയമവിരുദ്ധമോ അധാർമികമോ നൈതിക വിരുദ്ധമോ അല്ലെന്ന് ഉറപ്പാക്കുക.

15.ബൗദ്ധിക സ്വത്ത് (കോപ്പിറൈറ്റ്, ട്രേഡ്‍മാർക്ക് നിയന്ത്രണം)

പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിലെ എല്ലാ ബൗദ്ധിക സ്വത്തവകാശങ്ങളും നിങ്ങളിൽ നിക്ഷിപ്തമാണെന്നും, അഥവാ ഈ പ്ലാറ്റ്‌ഫോമിൽ അത്തരം ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിനും പ്രദർശിപ്പിക്കുന്നതിനും പുനർനിർമ്മിക്കുന്നതിനും പകർപ്പുകൾ നിർമ്മിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനുമുള്ള സാധുതയുള്ള ലൈസൻസ് നിങ്ങൾക്കുണ്ടെന്നും നിങ്ങൾ അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.

സോഫ്‌റ്റ്‌വെയർ, ഇൻർഫേസ്, വെബ്‌പേജുകൾ, ഡാറ്റാബേസ്, പേര്, ലോഗോ എന്നിവ ഉൾപ്പെടെ എന്നാൽ അതിൽ പരിമിതപ്പെടാതെ, ഈ പ്ലാറ്റ്‍ഫോമിലെ മുഴുവൻ ബൗദ്ധിക സ്വത്തവകാശവും, രജിസ്റ്റർ ചെയ്തതായാലും രജിസ്റ്റർ ചെയ്യാത്തതായാലും, വെർസെയിൽ നിക്ഷിപ്തമാണെന്ന് നിങ്ങൾ അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. മേൽപ്പറഞ്ഞ ഏതെങ്കിലും തരത്തിലുള്ള ബൗദ്ധിക സ്വത്തവകാശത്തിൽ നിങ്ങൾ അവകാശവാദം ഉന്നയിക്കാൻ പാടില്ല.

നിങ്ങൾ പോസ്‌റ്റ് ചെയ്‌ത ഉള്ളടക്കം നിങ്ങളുടേതാണ്. പ്ലാറ്റ്‌ഫോമിലെ എല്ലാ അവകാശങ്ങളും വെർസെയുടേതാണ്.

നിങ്ങൾ പ്ലാറ്റ്‌ഫോമിൽ ഉള്ളടക്കം പോസ്റ്റുചെയ്യുമ്പോൾ, നിങ്ങൾ വെർസെയ്ക്ക് ഒരു നോൺ-എക്‌സ്‌ക്ലൂസീവ്, ശാശ്വതമായ, ലോകമെമ്പാടുമുള്ള, കൈമാറ്റം ചെയ്യാവുന്ന, പിൻവലിക്കാനാകാത്ത, റോയൽറ്റി രഹിത, ഉപയോഗിക്കാനും വാണിജ്യപരമായി ഉപയോഗിക്കാനും കാഷെ ചെയ്യാനും സ്റ്റോർ ചെയ്യാനും,നിങ്ങൾ പോസ്‌റ്റ് ചെയ്‌ത ഉള്ളടക്കത്തിലെ അടിസ്ഥാന സൃഷ്ടികൾ ഉൾപ്പെടെ, പ്രസിദ്ധീകരിക്കാനും പ്രദർശിപ്പിക്കാനും വിതരണം ചെയ്യാനും സംഭരിക്കാനും ലൈസൻസ് നൽകുന്നു. നിങ്ങൾ പോസ്‌റ്റ് ചെയ്‌ത ഉള്ളടക്കത്തിന് ബാധകമായ ഏതെങ്കിലും ലൈസൻസ് ഫീ, റോയൽറ്റി അല്ലെങ്കിൽ മറ്റേതെങ്കിലും പരിഗണന എന്നിവ അടയ്‌ക്കാൻ ബാധ്യസ്ഥനാണെന്ന് നിങ്ങൾ സമ്മതിക്കുകയും മനസ്സിലാക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു.

പ്ലാറ്റ്‌ഫോമിൽ ഇടുന്ന  ഉള്ളടക്കം ഉപയോഗിക്കാനുള്ള അവകാശം നിങ്ങൾ വെർസെയ്ക്ക് നൽകുന്നു.

ഈ നയത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുള്ളതല്ലാതെ,ഏതെങ്കിലും ഉള്ളടക്കം, സോഫ്‌റ്റ്‌വെയർ, മെറ്റീരിയലുകൾ അല്ലെങ്കിൽ സേവനങ്ങൾ എന്നിവ മുഴുവനായോ ഭാഗികമായോ പകർത്തുകയോ പരിഷ്ക്കരിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ അപ്‌ലോഡ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ, ട്രാൻസ്‍ഫറിൽ അഥവാ വിൽപ്പനയിൽ പങ്കെടുക്കുകയോ, പുനർനിർമ്മിക്കുകയോ (ഈ സെക്ഷനിൽ നൽകിയിരിക്കുന്നത് ഒഴികെ), അത് അടിസ്ഥാനമാക്കി ഡെറിവേറ്റീവ് വർക്കുകൾ സൃഷ്ടിക്കുകയോ, വിതരണം ചെയ്യുകയോ, നിർവഹിക്കുകയോ, പ്രദർശിപ്പിക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ ചൂഷണം ചെയ്യുകയോ ചെയ്യാൻ പാടില്ല.

ഈ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തിട്ടുള്ള ഉള്ളടക്കങ്ങൾ ഒന്നും അനധികൃത ഉദ്ദേശ്യത്തിന് ഉപയോഗിക്കരുത്.

പ്ലാറ്റ്‌ഫോമിൽ നിന്ന് നിങ്ങൾ ഏതെങ്കിലും ഉള്ളടക്കം നീക്കം ചെയ്യുകയോ പ്ലാറ്റ്‌ഫോമിന്‍റെ ഉപയോഗം അവസാനിപ്പിക്കുകയോ ചെയ്‌താൽ, ആ ഉള്ളടക്കം വെർസെ സ്വന്തം വിവേചനാധികാരത്തിലും നിയമാനുസൃതമായ ഏതെങ്കിലും ആവശ്യത്തിനും സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്‌തേക്കാം. നിങ്ങളുടെ ഉപയോഗം അവസാനിപ്പിച്ച തീയതിക്ക് ശേഷവും വെർസെയും അതിന്റെ ഉപയോക്താക്കളും നിങ്ങളുടെ ഉള്ളടക്കം തുടർന്നും നിലനിർത്തുകയും ഉപയോഗിക്കുകയും സ്റ്റോർ ചെയ്യുകയും ചെയ്യാവുന്നതാണ്.

നിങ്ങൾ പ്ലാറ്റ്‌ഫോമിൽ നിന്ന് ഉള്ളടക്കം നീക്കം ചെയ്‌തതിന് ശേഷവും അത് ഉപയോഗിക്കാനുള്ള അവകാശം വെർസെയ്ക്ക് ഉണ്ടായിരിക്കും.

C. പ്രാതിനിധ്യവും വാറന്‍റികളും

നിങ്ങൾ പോസ്‌റ്റ് ചെയ്‌ത ഉള്ളടക്കം ഈ നയത്തിന്റെ ഏതെങ്കിലും നിബന്ധനയോ, ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന പ്രദേശത്ത് നിലവിലുള്ള നിയമമോ, അല്ലെങ്കിൽ ഉള്ളടക്കം പ്രദർശിപ്പിക്കുന്ന, പ്രക്ഷേപണം ചെയ്യുന്ന, പ്രസിദ്ധീകരിക്കുന്ന, ഉപയോഗിക്കുന്ന, പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്ന, പുനർനിർമ്മിക്കുന്ന, പകർത്തുന്ന പ്രദേശത്ത് നിലവിലുള്ള നിയമമോ ലംഘിക്കുന്നില്ലെന്ന് നിങ്ങൾ സാക്ഷ്യപ്പെടുത്തുകയും ഉടമ്പടി ചെയ്യുകയും ഉറപ്പ് നൽകുകയും ചെയ്യുന്നു.

ഈ പ്ലാറ്റ്‌ഫോമിൽ ഉള്ളടക്കത്തിലെ അന്തർലീന സൃഷ്ടികൾ ഉൾപ്പെടെയുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിനും ഈ നയത്തിന് കീഴിലുള്ള നിങ്ങളുടെ ബാധ്യതകൾ നിറവേറ്റുന്നതിനും നിങ്ങളുടെ ഉടമസ്ഥതയിലുള്ളതോ അല്ലെങ്കിൽ സാധുവായ ലൈസൻസോ ഉള്ളതായി നിങ്ങൾ സാക്ഷ്യപ്പെടുത്തുകയും ഉടമ്പടി ചെയ്യുകയും ഉറപ്പ് നൽകുകയും ചെയ്യുന്നു.

നിങ്ങളുടെ പോസ്റ്റ് നിയമാനുസൃതമാണെന്നും അത് പോസ്റ്റ്  ചെയ്യാൻ അവകാശമുണ്ടെന്നും നിങ്ങൾ സ്ഥിരീകരിക്കുന്നു.

ഈ നയത്തിന് കീഴിൽ വെർസെ വാറന്റികളൊന്നും നൽകുന്നില്ല. മാത്രമല്ല, പ്രകടമോ സൂചിതമോ ആയ എല്ലാ വാറന്റികളും വെർസെ  വ്യക്തമായി നിരാകരിക്കുന്നു, പ്രകടിപ്പിക്കുകയോ സൂചിപ്പിക്കുകയോ ചെയ്യുന്നു, ഇവ ഉൾപ്പെടെ, എന്നാൽ അതിൽ പരിമിതപ്പെടാതെ:

  • വ്യാപാരക്ഷമത, ഒരു പ്രത്യേക ഉദ്ദേശ്യത്തിനായുള്ള ഫിറ്റ്നസ്, ഈ പ്ലാറ്റ്ഫോം സംബന്ധിച്ച അല്ലെങ്കിൽ മറ്റേതെങ്കിലും വശവുമായി ബന്ധപ്പെട്ട ലംഘനം എന്നിവയ്ക്കുള്ള പ്രകടമോ സൂചിതമോ ആയ വാറന്റികൾ;
  • ഏതെങ്കിലുമോ മുഴുവനുമോ ആയ കണ്ടന്റെറിന്റെ വാറന്റി;
  • ഈ പ്ലാറ്റ്‌ഫോമുകൾ, സേവനങ്ങൾ, സാങ്കേതികവിദ്യ എന്നിവയുടെ ഗുണനിലവാരം അല്ലെങ്കിൽ പെർഫോമൻസ് സംബന്ധിച്ച വാറന്റികൾ ഏതെങ്കിലും പരസ്യങ്ങളുടെ ലഭ്യത ഉൾപ്പെടെ എന്നാൽ പരിമിതപ്പെടാതെ;ഒപ്പം
  • പ്ലാറ്റ്‌ഫോമുകളും /അല്ലെങ്കിൽ അത് നൽകുന്ന സേവനങ്ങളും തടസ്സമില്ലാത്തതും സമയബന്ധിതവും അല്ലെങ്കിൽ പിശകുകൾ ഇല്ലാത്തതും ആയിരിക്കുമെന്ന വാറന്റി.

ഈ പ്ലാറ്റ്‍ഫോമിന്റെ കാര്യത്തിൽ വെർസെ വാറന്റിയൊന്നും നൽകുന്നതല്ല.

D. ഇൻഡെംനിറ്റി

നിങ്ങൾ വെർസെയെയും അതിന്റെ അഫിലിയേറ്റുകൾ, ബിസിനസ്സ് പങ്കാളികൾ, അവരുടെ ഡയറക്ടർമാർ, ഓഫീസർമാർ, ജീവനക്കാർ എന്നിവരെ അറ്റോർണി ഫീസ് ഉൾപ്പെടെയുള്ള ചെലവ്, നിങ്ങൾ പോസ്റ്റ് ചെയ്ത ഉള്ളക്കം, ഈ നയത്തിൽ നിങ്ങൾ വരുത്തുന്ന ലംഘനം, അതല്ലെങ്കിൽ നിങ്ങൾ നടത്തുന്ന മറ്റ് നിയമവിരുദ്ധ പ്രവർത്തനം എന്നിവയിൽ  നിന്നോ, അതുമായി ബന്ധപ്പെട്ടോ ഒരു മൂന്നാം കക്ഷി ഉന്നയിക്കുന്ന ക്ലെയിം അഥവാ ഡിമാൻഡ് എന്നിവയിൽ നിന്ന് ബാധ്യതാമുക്തം ആക്കുന്നു.

ഈ പ്ലാറ്റ്‍ഫോമിൽ നിങ്ങൾ എന്തെങ്കിലും ചെയ്തതുമൂലം വെർസെയ്ക്കെതിരെ കേസ് കൊടുത്താൽ, ചെലവ് നിങ്ങൾ നൽകണം.

നിയമം അനുവദിക്കുന്ന പരമാവധി പരിധിയിൽ, പരോക്ഷമായ, സാന്ദർഭികമായ, പ്രത്യേകമായ, അനന്തരമായ അല്ലെങ്കിൽ ശിക്ഷാപരമായ നാശനഷ്ടങ്ങൾ, അല്ലെങ്കിൽ (a) ഈ പ്ലാറ്റ്‌ഫോമിലെ നിങ്ങളുടെ ആക്‌സസ് അല്ലെങ്കിൽ ഉപയോഗം, അല്ലെങ്കിൽ ആക്‌സസ് ചെയ്യാനോ ഉപയോഗിക്കാനോ കഴിയാത്തത്; (b) പ്ലാറ്റ്‌ഫോമിലെ ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഏതെങ്കിലും പെരുമാറ്റമോ ഉള്ളടക്കമോ, പരിധിയില്ലാതെ, മറ്റ് ഉപയോക്താക്കളുടെയോ മൂന്നാം കക്ഷികളുടെയോ അപകീർത്തികരമോ കുറ്റകരമോ നിയമവിരുദ്ധമോ ആയ പെരുമാറ്റം; അല്ലെങ്കിൽ (c) നിങ്ങളുടെ പ്രക്ഷേപണങ്ങളുടെയോ ഉള്ളടക്കത്തിന്റെയോ അനധികൃത ആക്‌സസ്, ഉപയോഗം അല്ലെങ്കിൽ ഭേദഗതി, എന്നിവയുടെ ഫലമായി ലാഭത്തിലോ വരുമാനത്തിലോ പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടാകുന്ന നഷ്ടം, അല്ലെങ്കിൽ ഡാറ്റ നഷ്ടം എന്നിവയ്ക്ക് വെർസെ/ അല്ലെങ്കിൽ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ ബാധ്യസ്ഥരായിരിക്കില്ല. ഒരു സാഹചര്യത്തിലും, പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട എല്ലാ ക്ലെയിമുകൾക്കും കൂടിയുള്ള വെർസെയുടെ മൊത്തം ബാധ്യത ₹ 5000 ൽ (₹ അയ്യായിരം മാത്രം) കവിയരുത്.

E. ഞങ്ങളുടെ ബാധ്യത പരിമിതമാണ്

ബാധ്യതയുടെ ഈ പരിമിതി, നിങ്ങളും വെർസെയും തമ്മിലുള്ള വിലപേശലിന്റെ അടിസ്ഥാനത്തിന്റെ ഭാഗമാണ്, അത്തരം നാശനഷ്ടങ്ങളുടെ സാധ്യതയെക്കുറിച്ച് വെർസെയെയോ, അതിന്റെ അഫിലിയേറ്റുകളെയോ അറിയിച്ചിട്ടുണ്ടെങ്കിലും, ഈ പ്രതിവിധികൾ അനിവാര്യ ഉദ്ദേശ്യത്തിൽ പരാജയപ്പെട്ടാലും ബാധ്യതയുടെ എല്ലാ  ക്ലെയിമുകൾക്കും (ഉദാ. വാറന്‍റി, ടോർട്ട്, അശ്രദ്ധ, കരാർ, നിയമം) ബാധകമാകും.

F. നോട്ടീസും പരാതി നിവാരണ സംവിധാനവും

പ്ലാറ്റ്‌ഫോമിലൂടെ ആക്‌സസ് ചെയ്യാവുന്ന ഉള്ളടക്കത്തിനോ പരസ്യങ്ങൾക്കോ ​​വെർസെ ഉത്തരവാദിയല്ലെന്ന് പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്നാം കക്ഷി അവകാശങ്ങൾ ലംഘിക്കുന്നതായി അവകാശപ്പെടുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നതിന്/അല്ലെങ്കിൽ ഉള്ളടക്കത്തിലേക്കുള്ള ആക്‌സസ്  നിഷ്ക്രിയമാക്കുന്നതിനും/ അല്ലെങ്കിൽ വെർസെയുടെ/ അഥവാ മറ്റ് മൂന്നാം കക്ഷികളുടെ ബൗദ്ധിക സ്വത്ത് അഥവാ മറ്റ് അവകാശങ്ങൾ പ്ലാറ്റ്‍ഫോമിൽ ലംഘിക്കുന്ന ഉപയോക്താക്കളുടെ അക്കൗണ്ടുകൾ അവസാനിപ്പിക്കുന്നതിനുമുള്ള അവകാശം അതിന്റെ സ്വന്തം വിവേചനാധികാരത്തിൽ വെർസെയിൽ നിക്ഷിപ്‌തമാണ്.

  • പരാതി നിവാരണ സംവിധാനം

പരാതികൾ കൈകാര്യം ചെയ്യുന്നതിനായി വെർസെ താഴെപ്പറയുന്ന സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്:

സേവന നിബന്ധനകൾ, സ്വകാര്യതാ നയം, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയുടെ ലംഘനങ്ങളെക്കുറിച്ചുള്ള പരാതികളും ആശങ്കകളും "റെസിഡന്‍റ് ഗ്രീവൻസ് ഓഫീസറെ" അരിയിക്കണം. റസിഡന്റ് ഗ്രീവൻസ് ഓഫീസറെ grievance.officer@myjosh.in എന്ന ഇ-മെയിൽ വഴിയോ താഴെയുള്ള പട്ടികയിൽ നൽകിയിരിക്കുന്ന മെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്. പരാതി തീർപ്പാക്കുന്നതിന് വെർസെയ്ക്ക് ആവശ്യമായ വിവരങ്ങൾ പരാതിയിൽ ഉണ്ടായിരിക്കണം.

നിങ്ങൾക്ക് ബന്ധപ്പെടാം:

വ്യാപ്തി

പേര്/ ടൈറ്റിൽ

Email-Id

പരാതി നിവാരണത്തിന്

ഗ്രീവൻസ് ഓഫീസർ:

ശ്രീ നാഗരാജ്

grievance.officer@myjosh.in

നിയമം നടപ്പാക്കാനുള്ള ഏകോപനത്തിന്

നോഡൽ ഓഫീസർ:

ശ്രീ സുനിൽ കുമാർ ഡി.

nodal.officer@myjosh.in

ചട്ടങ്ങളുടെ പാലനത്തിന്

കംപ്ലയൻസ്

ഓഫീസർ

compliance.officer@myjosh.in

പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ച ഉള്ളടക്കം അല്ലെങ്കിൽ പരസ്യം എന്നിവയിൽ എതിർപ്പുള്ള ഏതൊരു വ്യക്തിക്കും അല്ലെങ്കിൽ സ്ഥാപനത്തിനും അത്തരം ഉള്ളടക്കത്തിനോ പരസ്യത്തിനോ എതിരെ പരാതി നൽകാം. അത്തരം ഉള്ളടക്കത്തിനോ ലേഖനത്തിനോ എതിരെ, ബാധിക്കപ്പെട്ട വ്യക്തിയുടെ/സ്ഥാപനത്തിന്റെ നിയമപരമായ അവകാശി, ഏജൻറ് അല്ലെങ്കിൽ അഭിഭാഷകൻ എന്നിവർക്ക് പരാതി നൽകാം. പരാതി ഒരു കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നില്ലെങ്കിൽ, ഉള്ളടക്കത്തിലോ പരസ്യത്തിലോ താൽപ്പര്യമില്ലാത്ത അല്ലെങ്കിൽ ഒരു ബന്ധമില്ലാത്ത വ്യക്തിക്ക്/സ്ഥാപനത്തിന് ഉള്ളടക്കത്തിനോ പരസ്യത്തിനോ എതിരെ സാധുവായ പരാതി ഫയൽ ചെയ്യാൻ കഴിയില്ല. നിങ്ങൾൾ ബാധിക്കപ്പെട്ട കക്ഷിയുടെ ഏജന്‍റ് അഥവാ അഭിഭാഷകൻ ആണെങ്കിൽ ഡോക്യുമെന്‍ററി പ്രൂഫ് സമർപ്പിക്കേണ്ടതാണ്. അതിന് ബദലായി, ഞങ്ങൾക്ക് ഇവിടെ എഴുതാം:

വെർസെ ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ്

11th ഫ്ലോർ, വിംഗ് E, ഹെലിയോസ് ബിസിനസ് പാർക്ക്,

ഔട്ടർ റിംഗ് റോഡ്, കഡുബീസനഹള്ളി,

 ബെംഗളൂരു- 560103, കർണാടക, ഇന്ത്യ

ഞങ്ങളുടെ ഉൽപ്പന്നത്തിന്‍റെ ഉപയോക്താവ് നേരിടുന്ന പരാതി അല്ലെങ്കിൽ മറ്റ് പ്രശ്‌നങ്ങൾ താഴെയുള്ള വിലാസത്തിൽ ഇമെയിൽ വഴി സമർപ്പിക്കാം. പരാതിയിൽ ഇനിപ്പറയുന്നവ നൽകണം: (i) പ്രസക്തമായ അക്കൗണ്ട് ഉടമയുടെ യൂസർനെയിം (ii) പ്രശ്നമായ ഉള്ളടക്കം/വീഡിയോ (iii) അത്തരമൊരു നടപടിക്കുള്ള അഭ്യർത്ഥനയുടെ കാരണം.

ജോഷിന് പരാതി തീർപ്പാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ പരാതിയിൽ ഉണ്ടായിരിക്കണം. ജോഷിനുള്ള എല്ലാ നോട്ടീസുകളും രേഖാമൂലം ആയിരിക്കണം, നേരിട്ട് ഡെലിവർ ചെയ്യുകയോ രജിസ്റ്റേർഡ് തപാൽ വഴി അയയ്ക്കുകയോ, റിട്ടേൺ രസീത് അഭ്യർത്ഥിക്കുകയോ അല്ലെങ്കിൽ മുകളിലുള്ള വിലാസത്തിലേക്ക് കൃത്യമായി ഫാക്‌സ് ചെയ്യുകയോ ഇമെയിൽ ചെയ്യുകയോ ചെയ്യണം.

ഈ ഉപയോക്തൃ ഉടമ്പടിയുടെ നിബന്ധനകൾ ഞാൻ വായിക്കുകയും മനസ്സിലാക്കുകയും ചെയ്‌തു, എന്‍റെ സ്വതന്ത്ര ഇഷ്ടത്തിൽ നിന്ന്, ഞാൻ ഇതിനാൽ, അവയ്ക്ക് ബാധ്യസ്ഥമാകാൻ നിരുപാധികമായി അംഗീകരിക്കുന്നു.

ഈ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും പരാതികളോ ആശങ്കകളോ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഇമെയിൽ അല്ലെങ്കിൽ തപാൽ വഴി ജോഷിന്‍റെ ഗ്രീവൻസ് ഓഫീസറെ ബന്ധപ്പെടാവുന്നതാണ്. "സ്വകാര്യതാ പരാതി" എന്ന വിഷയം വെച്ച്  grievance.officer@myjosh.in എന്ന ഇമെയിൽ വിലാസത്തിലേക്ക് പരാതികൾ അയക്കാം. ഇമെയിൽ വഴിയോ കത്ത് എഴുതിയോ മുകളിൽ പറഞ്ഞ രീതികളിൽ ഗ്രീവൻസ് ഓഫീസറെ ബന്ധപ്പെടാം.

tower
inter circlw intercircle intercircle intercircle

Ohh Nooo!

There is no internet connection, please check your connection

TRY AGAIN

Ohh Nooo!

Landscape mode not supported, Please try Portrait.